| Monday, 22nd January 2024, 9:06 am

ലോകരാജ്യങ്ങൾക്ക് ഇസ്രഈലിനോടുള്ള പിന്തുണ കുത്തനെ ഇടിഞ്ഞു; സർവേ ഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഗസയിലെ ഇസ്രഈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകമൊട്ടാകെ ഇസ്രഈലിന് ലഭിച്ചിരുന്ന പിന്തുണ കുത്തനെ ഇടിഞ്ഞതായി സർവേ കണ്ടെത്തൽ.

ഡാറ്റ ശേഖരണ കമ്പനിയായ മോർണിങ് കൺസൾട്ട് ടൈംസ് മാസികയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇസ്രഈലിനോട് അനുകൂല നിലപാട് എടുക്കുന്നവരിൽ 18.5 ശതമാനത്തിന്റെ ഇടിവ് ഉണ്ടായെന്ന് കണ്ടെത്തി.

ആറ് ഭൂണ്ഡങ്ങളിൽ നിന്നുള്ള 43 രാജ്യങ്ങളിൽ 2023 സെപ്റ്റംബറിനും ഡിസംബറിനുമിടയിൽ നടത്തിയ സർവേയിലാണ് ഇടിവ് രേഖപ്പെടുത്തിയത്.

ഇതിനകം തന്നെ ഇസ്രഈലിന് പ്രതികൂല മനോഭാവമുള്ള ജപ്പാനിലാണ് സമ്പന്ന രാജ്യങ്ങളിൽ ഏറ്റവുമധികം ഇടിവ് ഉണ്ടായത്. -39.9ൽ നിന്ന് -62.20ലേക്കാണ് ഇടിവുണ്ടായത്. ദക്ഷിണ കൊറിയയിൽ ഇത് -6.5ൽ നിന്ന് -47.8ലേക്കാണ് കൂപ്പുകുത്തിയത്. യു.കെയിൽ ഇസ്രഈലിനോടുള്ള പ്രതികൂല മനോഭാവം നേരത്തെ -17.1 ആയിരുന്നു. ഇപ്പോഴത് -29.8 ആണ്.

‘അന്താരാഷ്ട്ര സമൂഹത്തിൽ എത്ര ദുർഘടം പിടിച്ച വഴിയാണ് ഇസ്രഈലിന് മുമ്പിലുള്ളത് എന്നാണ് ഡാറ്റ കാണിച്ചുതരുന്നത്,’ മോണിങ് കൺസൾട്ടിന്റെ രാഷ്ട്രീയ ഇന്റലിജൻസ് വിഭാഗം ഉപമേധാവിയായ സോണറ്റ് ഫ്രിസ്‌ബി പറഞ്ഞു.

സർവേയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും യു.എസിന് മാത്രമാണ് പോസിറ്റീവ് നെറ്റ് മൂല്യമുള്ളത് 18.2ൽ നിന്ന് 16 ആയിട്ട് യു.എസിൽ ഇസ്രഈലിനോടുള്ള അനുകൂല നിലപാട് കുറഞ്ഞതായി സർവേ കാണിക്കുന്നു.

Content Highlight: Global support for Israel plummets – report

Latest Stories

We use cookies to give you the best possible experience. Learn more