ന്യൂദല്‍ഹി: അടുത്ത 48 മണിക്കൂറില്‍ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി മുടങ്ങാന്‍ സാധ്യതയെന്ന് റഷ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അറ്റകുറ്റപ്പണികള്‍ക്കായി ഡൊമൈന്‍ സര്‍വറുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അല്‍പസമയത്തേക്ക് തടസ്സം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്സ് (ഐ.സി.എ.എന്‍.എന്‍) ആണ് അറ്റകുറ്റപണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇന്റര്‍നെറ്റ് നെയിം സിസ്റ്റം സംരക്ഷിക്കാന്‍ സഹായിക്കുന്ന ക്രിപ്റ്റോഗ്രാഫിക്ക് കീ മാറ്റും. വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങള്‍ തടയാനാണിതെന്ന് ഐ.സി.എ.എന്‍.എന്‍ അറിയിച്ചു.
സുരക്ഷിതവും സുസ്തിരവുമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി. ഐ.സി.എ.എന്‍.എന്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ഇന്റര്‍നെറ്റ് സേവനദാതാക്കളും മാറ്റങ്ങള്‍ കൊണ്ട് വന്നില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ല- കമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.