| Thursday, 14th October 2021, 7:22 pm

116 രാജ്യങ്ങളുള്ള ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 101ാം സ്ഥാനത്ത്; പിന്നില്‍ സോമാലിയ, സിയേറ ലിയോണ്‍ അടക്കമുള്ള 15 രാജ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആഗോള പട്ടിണി പട്ടികയില്‍ ഇന്ത്യ 94ാം സ്ഥാനത്ത് നിന്ന് 101ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 116 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയിലാണ് ഇന്ത്യ ബഹുദൂരം പിന്നില്‍പോയത്.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെല്ലാ പട്ടികയില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്. സോമാലിയ, സിയേറ ലിയോണ്‍ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.

പോഷകാഹാരക്കുറവ്, കുട്ടികളെ ഉപേക്ഷിക്കല്‍, ശിശു മന്ദത, ശിശുമരണനിരക്ക് എന്നീ നാല് സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി പട്ടിക നിര്‍ണയിക്കുന്നത്. ഈ വര്‍ഷത്തെ റാങ്കിംഗ് അനുസരിച്ച് സൊമാലിയയിലാണ്‍ ഉയര്‍ന്ന പട്ടിണിയുള്ളത്.

ന്യൂ ഗിനിയ(102), അഫ്ഗാനിസ്ഥാന്‍(103), നൈജീരിയ(103), കോംഗോ(105), മൊസാംബിക്ക്(106), സിയറ ലിയോണ്‍(106), തിമോര്‍-ലെസ്റ്റെ(108), ഹെയ്തി(109), ലൈബീരിയ (110), മഡഗാസ്‌കര്‍(111), ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ(112), ചാഡ്(113), സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്(114), യെമന്‍(115), സൊമാലിയ(116) എന്നിങ്ങനെയാണ് ഇന്ത്യക്ക് പിന്നിലുള്ള രാജ്യങ്ങളുടെ സ്ഥാനം.

We use cookies to give you the best possible experience. Learn more