| Monday, 23rd March 2020, 11:52 pm

'ഇതിനെ മറികടക്കാന്‍ ആഗോള സാമ്പത്തിക രംഗം വര്‍ഷങ്ങളെടുക്കും' ; കൊവിഡ് പ്രത്യാഘാത മുന്നറിയിപ്പുമായി ഒ.ഇ.സി.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മറികടക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ആഗളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സംഘടനയായ ഒ.ഇ.സി.ഡി. ഒ.ഇ.സി.ഡി സെക്രട്ടറി ജനറലായ ആന്‍ജല്‍ ഗുരിയ ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ വന്‍ സാമ്പത്തിക ശക്തി കേന്ദ്രങ്ങളായ രാജ്യങ്ങളില്‍ കാര്യമായ തകര്‍ച്ച ഉണ്ടാവുമെന്നും ഇദ്ദേഹം പറഞ്ഞു.

‘ ആഗോളതലത്തില്‍ തകര്‍ച്ച ഉണ്ടായിട്ടില്ലെങ്കില്‍ പോലും ലോകത്തിലെ മിക്ക സാമ്പന്ന രാജ്യങ്ങളിലും സാമ്പത്തിക വളര്‍ച്ച ഉണ്ടാവില്ല. അതിനാല്‍ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ഇല്ലായ്മ മാത്രമല്ല നേരിടേണ്ടി വരിക ഇത് ഭാവിയില്‍ തിരിച്ചുപിടിക്കാന്‍ ഒരുപാട് സമയവുമെടുക്കും,’

2001 ലെ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലേക്കു നടന്ന ഭീകരാക്രമണവും 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യവും മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയേക്കാള്‍ വലിയ പ്രത്യാഘാതമാണ് കൊവിഡ് മൂലം നിലവില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ഇതിനുള്ള കാരണമെന്തെന്നാല്‍ തൊഴിലിലില്ലായ്മ എത്രയായിരിക്കുമെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. കാരണം എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് പറയാന്‍ പറ്റില്ല. ഒപ്പം ചെറിയ സംരഭങ്ങള്‍ ഇതിനെ മറികടക്കാന്‍ എത്ര സമയമെടുക്കുമെന്നും നമുക്കറിയില്ല,’ ആന്‍ജല്‍ ഗുരിയ പറഞ്ഞു.

ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയെ മറികടക്കാന്‍ കടബാധ്യത നിയമവവ്യവസ്ഥകളില്‍ എന്തുമാറ്റം വേണമെങ്കിലും വരുത്താന്‍ സര്‍ക്കാരുകളോട് ഇദ്ദേഹം ആവശ്യപ്പെടുന്നു. നേരത്തെ 2009 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സാമ്പത്തികവളര്‍ച്ച നിരക്കിലേക്ക് ആഗോളസമ്പദ് വ്യവസ്ഥ വഴിമാറുമെന്ന് ഒ.ഇ.സി.ഡി പറഞ്ഞിരുന്നു.

യു.എസ്, കാനഡ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ 36 അംഗരാജ്യങ്ങളുള്ള ഓര്‍ഗനൈഷേഷനാണ് ഒ.ഇ.സി.ഡി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ്-19 യൂറോപ്യന്‍ രാജ്യങ്ങളില്‍ രൂക്ഷമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനുള്‍പ്പെടെ ഇതിന്റെ പ്രത്യാഘാതം ഉണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എയര്‍ലൈന്‍സ് ,ടൂറിസം എന്നീ മേകളകളിലെ തകര്‍ച്ചയും യൂറോപ്യന്‍ രാജ്യങ്ങളെ കാപര്യമായി ബാധിക്കും. കൊവിഡ് പ്രതിസന്ധിയില്‍ അമേരിക്കന്‍ വിപണിക്കുണ്ടാകുന്ന തിരിച്ചടിയും ആഗോള തലത്തില്‍ ബാധിക്കും.

We use cookies to give you the best possible experience. Learn more