ലണ്ടന്‍: കൊവിഡ് ബാധിച്ച് ഇതുവരെ ലോകത്താകെ 40 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട് മരണസംഖ്യ 20 ലക്ഷമായി ഉയരാന്‍ ഒരു വര്‍ഷമെടുത്തെങ്കില്‍ അടുത്ത 20 ലക്ഷം പേര്‍ മരിച്ചത് 166 ദിവസത്തിനുള്ളിലാണെന്നും റോയിട്ടേഴ്സ് കൊവിഡ് മരണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തില്‍ പറയുന്നത്.
റോയിട്ടേഴ്‌സ് വിശകലനത്തില്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്ന് മരണങ്ങളില്‍ ഒന്ന് ഇന്ത്യയിലാണ് സംഭവിക്കുന്നത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്‌സിക്കോ എന്നീ അഞ്ച് രാജ്യങ്ങളാണ് ആകെയുള്ള മരണങ്ങളില്‍ പകുതിയും. ജനസംഖ്യാനുപാതികമായി മരണനിരക്ക് കണക്കാക്കുമ്പോള്‍ പെറു, ഹംഗറി, ബോസ്‌നിയ, ചെക്ക് റിപ്പബ്ലിക്, ജിബ്രാള്‍ട്ടര്‍ എന്നീ രാജ്യങ്ങളിലും മരണം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയാണ് കൊവിഡ് രൂക്ഷമായി ബാധിച്ചത്. മാര്‍ച്ച് മുതല്‍ ലോകത്ത് ഉണ്ടാകുന്ന 100 കൊവിഡ് രോഗികളില്‍ 43 എണ്ണവും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണെന്ന് റോയിട്ടേഴ്‌സ് വിശകലനത്തില്‍ പറയുന്നു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബൊളീവിയ, ചിലി, ഉറുഗ്വേ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ 25 നും 40നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ കൊവിഡ് രൂക്ഷമാകുന്നതായും പഠനങ്ങള്‍ പറയുന്നു. ബ്രസീലിലെ സാവോ പോളോയില്‍ ഐ.സി.യു. അടക്കമുള്ള തീവ്ര പരിചരണ വിഭാഗങ്ങളില്‍ 80% ജീവനക്കാര്‍ക്കും കൊവിഡ് വന്നുപോയെന്നും പഠനം പറയുന്നു.
‘കുതിച്ചുയരുന്ന മരണങ്ങള്‍ വികസ്വര രാജ്യങ്ങളിലെ നിലവിലുണ്ടായിരുന്ന ശ്മശാനങ്ങളുടെ പ്രവര്‍ത്തന ശേഷിയെ ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലും ബ്രസീലിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സ്ഥലത്തിന്റെ അഭാവം ഇപ്പോഴും പ്രശ്‌നത്തിലാണ്,’ റോയിട്ടേഴ്‌സ് പഠനത്തില്‍ പറയുന്നു.