കൊവിഡ് ബാധിച്ച് മരിച്ച പകുതി പേരും ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍; ആകെ മരണനിരക്ക് ഏഴരലക്ഷം
COVID-19
കൊവിഡ് ബാധിച്ച് മരിച്ച പകുതി പേരും ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍; ആകെ മരണനിരക്ക് ഏഴരലക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th August 2020, 8:15 pm

ജനീവ: ഇന്ത്യയടക്കം നാല് രാജ്യങ്ങളില്‍ കൊവിഡ് അതിരൂക്ഷമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. രോഗം ബാധിച്ച് മരിച്ചവരില്‍ പകുതിയോളം പേര്‍ അമേരിക്ക, ബ്രസീല്‍,മെക്‌സിക്കോ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

അമേരിക്കയില്‍ 1,66,038 പേരും ബ്രസീലില്‍ 1,04,201 പേരും മെക്‌സിക്കോയില്‍ 54,666 പേരും ഇന്ത്യയില്‍ 47,033 പേരും രോഗം ബാധിച്ച് മരിച്ചു. ലോകത്താകമാനം 7,50,003 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അമേരിക്കയില്‍ 53,62,253 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമാണ് അമേരിക്ക.

ബ്രസീലില്‍ 31,70,474 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ത്യയില്‍ 2427066 പേര്‍ രോഗബാധിതരായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid 19 India America