ലോകോത്തര വിദ്യാഭ്യാസത്തിന്റെ നെറുകയായ ഓസ്ട്രേലിയയില്‍ പഠിക്കാം, ഗ്ലോബല്‍ ക്യാമ്പസുണ്ട് കൂടെ
DOOL PLUS
ലോകോത്തര വിദ്യാഭ്യാസത്തിന്റെ നെറുകയായ ഓസ്ട്രേലിയയില്‍ പഠിക്കാം, ഗ്ലോബല്‍ ക്യാമ്പസുണ്ട് കൂടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th October 2023, 4:11 pm

ഓസ്ട്രേലിയില്‍ ഉന്നത വിദ്യാഭ്യാസം നേടുക എന്നത് ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നമാണ്. ലോകോത്തര വിദ്യാഭ്യാസത്തിനും സാംസ്‌കാരിക വൈവിധ്യത്തിനും പുറമെ അതിവിപുലമായ തൊഴില്‍ സാധ്യതകള്‍ കൂടി ഉറപ്പ് നല്‍കുന്ന രാജ്യമാണ് ഓസ്ട്രേലിയ.

എന്നാല്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഇല്ലാതെ ഓസ്ട്രേലിയില്‍ എത്തുക എന്നത് തീര്‍ത്തും സങ്കീര്‍ണമാണ്. അവിടെയാണ് ഗ്ലോബല്‍ ക്യാമ്പസിന്റെ സാധ്യത നിങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകിട്ടുന്നത്.

കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ശരിയായ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ G-TEC ഗ്ലോബല്‍ ക്യാമ്പസ് നിങ്ങളെ സഹായിക്കും.

35 -ലധികം രാജ്യങ്ങളിലെ മികച്ച യൂണിവേഴ്‌സിറ്റികളുമായ് സഹകരിച്ചുകൊണ്ട് 80000ല്‍ പരം കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് G-TEC ഗ്ലോബല്‍ ക്യാമ്പ്സിലൂടെ നിങ്ങള്‍ക്ക് ലഭിക്കുക.

+2 അല്ലെങ്കില്‍ ഡിഗ്രി ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചവരാണ് നിങ്ങളെങ്കില്‍ ഓസ്ട്രേലിയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നത് നിരവധി അവസരങ്ങളാണ്. അതോടൊപ്പം തന്നെ പ്ലസ്ടു/ ഡിഗ്രി ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ സാധ്യതയും കൂടുതലാണ്.

ലോകോത്തര വിദ്യാഭ്യാസ നിലവാരത്തില്‍ എന്നും മുന്‍പന്തിയിലാണ് ഓസ്ട്രേലിയ. ഉയര്‍ന്ന ജീവിത നിലവാരവും പൗരക്ഷേമവും വിദ്യാഭ്യാസ സംസ്‌കാരവും എല്ലാം ഓസ്ട്രേലിയുടെ മുഖമുദ്രയാണ്. അതിനോടൊപ്പം തന്നെ പോസ്റ്റ് സ്റ്റഡി വിസ, പാര്‍ട്ട്-ടൈം ജോബ് എന്നിവയിലൂടെയെല്ലാം സാമ്പത്തിക ഭദ്രത കൈവരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു.

ഒട്ടനവധി സര്‍വകലാശാലകള്‍ക്കും പ്രോഗ്രാമുകള്‍ക്കും പേരുകേട്ട ഒരു രാജ്യത്ത് മികച്ച കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതും അനിവാര്യമാണ്. ഓരോ വിദ്യാര്‍ത്ഥിക്കും അനുയോജ്യമായ കോഴ്‌സുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും G-TEC ഗ്ലോബല്‍ ക്യാമ്പ്സ് നിങ്ങള്‍ക്ക് നല്‍കും.

ട്യൂഷന്‍ ഫീസ്, ലഭ്യമായ സ്‌കോളര്‍ഷിപ്പ് എന്നിങ്ങനെ കൃത്യമായ ആസൂത്രണത്തിലൂടെ കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് കരിയര്‍ മെച്ചപ്പെടുത്താനും G-TEC ഗ്ലോബല്‍ ക്യാമ്പസ് നിങ്ങളെ സഹായിക്കുന്നു.

അഡ്മിഷന് ശേഷവും നിരന്തരമായ പിന്തുണയും എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍, ഒറിയന്റേഷന്‍ പ്രോഗ്രാം തുടങ്ങിയ സേവനങ്ങളും നല്‍കുന്നതില്‍ G-TEC ഗ്ലോബല്‍ ക്യാമ്പസ് പ്രതിജ്ഞാ ബദ്ധരാണ്.

ഗ്ലോബല്‍ ക്യാമ്പസ് നിങ്ങള്‍ക്ക് നല്‍കുന്ന സൗജന്യ കൗണ്‍സിലിങ് ഉപയോഗപ്പെടുത്തി നിങ്ങളുടെ സാധ്യതകള്‍ തിരിച്ചറിയാന്‍ ഉടന്‍ +917902233944 എന്ന നമ്പറില്‍ ബന്ധപ്പെടുക.