അവരില്‍ ഒരാള്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ റണ്‍സ് നേടും: ഗ്ലെന്‍ മാക്‌സ് വെല്‍
Sports News
അവരില്‍ ഒരാള്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ റണ്‍സ് നേടും: ഗ്ലെന്‍ മാക്‌സ് വെല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th September 2024, 7:09 pm

2023ലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇനി ഇന്ത്യയും ഓസ്‌ട്രേലിയയും റെഡ് ബോളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ്. പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക.

രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും. ഇപ്പോള്‍ ഓസീസ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സഹ താരം സ്റ്റീവ് സ്മിത്തിനേയും വിരാട് കോഹ്‌ലിയേയും കുറിച്ച് സംസാരിക്കുകയാണ്.

ഇരുവരും മികച്ച താരങ്ങളാണെന്നും വരുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇരുവരിലൊരാള്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുമെന്നാണ് മാക്‌സ്‌വെല്‍ പറഞ്ഞത്. മാത്രമല്ല വിരാട് വെല്ലുവിളികള്‍ ഏറ്റെടുക്കുകയും എതിരാളികളെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മികച്ച മനോഭാവമുള്ള താരമാണെന്നും മാക്‌സി പറഞ്ഞു.

‘സ്റ്റീവ് സമിത്തും വിരാട് കോഹ്‌ലിയും സ്റ്റാര്‍ ബാറ്റര്‍മാരാണ്, അവര്‍ നേര്‍ക്കുനേര്‍ കാണുന്നത് ആവേശകരമാണ്. അതിലൊരാള്‍ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പോകുന്നു. നമ്മുടെ തലമുറയിലെ ഏറ്റവും മികച്ച രണ്ട് ക്രിക്കറ്റ് താരങ്ങള്‍ കളിക്കുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്,

വിരാട് ഒരു ഓസ്ട്രേലിയക്കാരനാണെന്ന് ഞാന്‍ കരുതുന്നു. വെല്ലുവിളികള്‍ ഏറ്റെടുക്കുകയും എതിരാളികളെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രീതി. ഞങ്ങള്‍ അടുത്ത ബന്ധം പങ്കിടുകയും ഇടയ്ക്കിടെ സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യാറുണ്ട്. അവന്‍ ഒരു മികച്ച കളിക്കാരനാണ്, അതിനാല്‍ അവനെതിരെ കളിക്കുന്നത് നല്ലതായിരിക്കും,’ഗ്ലെന്‍ മാക്‌സ്‌വെല്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

അതേസമയം കഴിഞ്ഞ രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയലും ഇന്ത്യ ഓസീസിന്റെ തട്ടകത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു. മാത്രമല്ല നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഇന്ത്യ വിജയിക്കുമെന്നും ഹാട്രിക് വിജയം സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ട്.

 

Content Highlight: Glenn Maxwell Talking About Virat Kohli And Steve Smith