ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയത്.
നിര്‍ണായക മത്സരത്തില്‍ എലിമിനേറ്ററില്‍ ബെംഗളൂരിനെ തുണയ്ക്കാന്‍ ആര്‍ക്കും തന്നെ സാധിക്കാതെ വരുകയായിരുന്നു. തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആര്‍.സി.ബിയുടെ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ പൂജ്യം റണ്‍സിനാണ് പുറത്തായത്.
2024 ഐ.പി.എല്ലില്‍ 10 മത്സരങ്ങളില്‍ നിന്ന് വെറും 52 റണ്‍സ് മാത്രമാണ് മാകസ്‌വെല്‍ നേടിയത്. വെറും 28 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ മാത്രമാണ് സീസണില്‍ താരത്തിനുള്ളത്. 5.78 ആവറേജില്‍ 120.93 സ്‌ട്രൈക്ക് റേറ്റ് ആണ് താരം നേടിയത്. 6 ഫോറും രണ്ട് സിക്‌സ് മാത്രമാണ് താരം സീസണില്‍ അടിച്ചത്. മാത്രമല്ല ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റെക്കോഡും താരത്തിന്റെതാണ്.
ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ മോശം നേട്ടത്തിന് ദിനേശ് കാര്‍ത്തിക്കിന്റെ ഒപ്പം തന്നെയാണ് മാക്‌സി ഇടം പിടിച്ചത്. 18 തവണയാണ് ആര്‍.സി.ബിയിലെ രണ്ടു താരങ്ങളും പൂജ്യം റണ്‍സിന് പുറത്തായത്. സീസണില്‍ ആര്‍.സി.ബി തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ആറു മത്സരങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് വന്നപ്പോഴും മാക്‌സിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാഞ്ഞത് ടീമിന് വലിയ തിരിച്ചടിയായിരുന്നു. ഇതോടെ മറ്റൊരു മോശം നേട്ടവും ഇപ്പോള്‍ താരത്തെ തേടി വന്നിരിക്കുകയാണ്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും മോശം ആവറേജില്‍ ബാറ്റ് വീശുന്ന താരമാകാനാണ് മാക്‌സ്‌വെല്ലിന് കഴിഞ്ഞത്
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 5.8 – 2024
ഭുവനേശ്വര്‍ കുമാര്‍ – 7.4 – 2013
ദീപക് ഹൂഡ – 7.7 – 2023
കൊളാസ് പൂരന്‍ – 7.7 – 2021
Content Highlight: Glenn Maxwell In Unwanted Record Achievement In IPL 2024