ടി-20 ഫോര്‍മാറ്റില്‍ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കി ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. കഴിഞ്ഞ ദിവസം നടന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലാണ് മാക്‌സ്‌വെല്‍ സെഞ്ച്വറി നേടിയത്.
55 പന്ത് നേരിട്ട് പുറത്താകാതെ 120 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. മാക്‌സ് വെല്ലിന്റെ കരുത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചുകയറുകയും ചെയ്തു.
സ്‌കോര്‍
ഓസ്‌ട്രേലിയ 241/ 4(20)
വെസ്റ്റ് ഇന്‍ഡീസ് – 207/9 (20)
Glenn Maxwell’s record-equalling ton drove Australia to a big win in Adelaide 👏
ഈ സെഞ്ച്വറിക്ക് പിന്നാലെ ടി-20യില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും മാക്‌സ്‌വെല്ലിനായി. അഞ്ച് സെഞ്ച്വറികളുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് മാക്‌സ്‌വെല്‍.
ഇതിന് പുറമെ മറ്റ് പല റെക്കോഡുകളും കഴിഞ്ഞ ദിവസം പിറന്നിരുന്നു.
ടി-20 ഫോര്‍മാറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുന്ന താരം എന്ന മാക്‌സ്‌വെല്ലിന്റെ നേട്ടമാണ് ഇതില്‍ പ്രധാനം. ഇതിന് മുമ്പ് 2015ല്‍ ജോഹനാസ് ബെര്‍ഗില്‍ നടന്ന മത്സരത്തില്‍ ഫാഫ് ഡു പ്ലെസിയും 2023ല്‍ ഇംഗ്ലണ്ട് താരം ഫില്‍ സോള്‍ട്ടുമാണ് ഈ നേട്ടം കൈപ്പിടിയിലൊതുത്തിയത്. 119 റണ്‍സാണ് ഇരുവരും നേടിയത്.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവുമധികം ടി-20 സെഞ്ച്വറി എന്ന നേട്ടവും ഇതോടെ മാക്‌സ്‌വെല്‍ തന്റെ പേരിലേക്ക് മാറ്റിയെഴുതി. ബി.ആര്‍. മക്ഡര്‍മോട്ടിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട മാക്‌സി ഈ റെക്കോഡ് ഒറ്റക്ക് തന്റെ പേരിലാക്കുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന താരങ്ങള്‍
(താരം – ടീം/ ടീമുകള്‍ – സെഞ്ച്വറി എന്നീ ക്രമത്തില്‍)
ഇതിന് പുറമെ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ഒരു അന്താരാഷ്ട്ര ടി-20 മാച്ചില്‍ പിറക്കുന്ന ഏറ്റവുമുയര്‍ന്ന കംബൈന്‍ഡ് ടോട്ടല്‍ എന്ന നേട്ടവും കഴിഞ്ഞ മത്സരത്തില്‍ പിറന്നിരുന്നു. 448 റണ്‍സാണ് രണ്ട് ടീമുകളും ചേര്‍ന്ന സ്വന്തമാക്കിയത്. ഈ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പിറന്ന 415 റണ്‍സായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന റെക്കോഡ് സ്‌കോര്‍.
Content Highlight: Glenn Maxwell equals Rohit Sharma’s record of most T20 centuries