ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് മൂന്ന് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 34 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
അഡലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 241 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യമാണ് വിന്‍ഡീസിന് മുന്നില്‍ പടുത്തുയര്‍ത്തിയത്.
ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് സ്റ്റാര്‍ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ നടത്തിയത്. 56 പന്തില്‍ 120 റണ്‍സ് നേടികൊണ്ടായിരുന്നു മാക്‌സ്‌വെല്ലിന്റെ മിന്നും പ്രകടനം.
12 ഫോറുകളും എട്ട് സിക്‌സുകളും നേടികൊണ്ടായിരുന്നു മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 241.67 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
ഈ മികച്ച ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ഫീല്‍ഡിങ്ങിലും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയന്‍ താരം നടത്തിയത്. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും മാക്‌സ്‌വെല്ലിന് സാധിച്ചു.
ടി-20 ഫോര്‍മാറ്റില്‍ ഒരു മത്സരത്തില്‍ തന്നെ ഉയര്‍ന്ന സ്‌കോര്‍ നേടുകയും 2+ ക്യാച്ചുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ മാക്‌സ്‌വെല്ലിന് സാധിച്ചു. വിന്‍ഡീസ് താരങ്ങളായ ഷായ് ഹോപ്പ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ ക്യാച്ചുകളാണ് മാക്‌സ്‌വെല്‍ നേടിയത്.
ടി-20യില്‍ ഒരു മത്സരത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുകയും 2+ ക്യാച്ചുകള്‍ സ്വന്തമാക്കുകയും ചെയ്ത താരങ്ങള്‍, റണ്‍സ്, എതിരാളികള്‍ എന്നീ ക്രമത്തില്‍
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. വിന്‍ഡീസ് ബാറ്റിങ് നിരയില്‍ നായകന്‍ റൊവ്മാന്‍ പോവല്‍ 36 പന്തില്‍ 63 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
ഓസീസ് ബൗളിങ് നിരയില്‍ മാര്‍ക്കസ് സ്റ്റോണിസ് മൂന്ന് വിക്കറ്റും ജോഷ് ഹേസല്‍വുഡ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍ രണ്ട് വീക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഓസ്‌ട്രേലിയ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 എന്ന നിലയില്‍ സ്വന്തമാക്കാന്‍ വിന്‍ഡീസിന് സാധിച്ചു. ഫെബ്രുവരി 13നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ഒപ്റ്റസ് സ്റ്റേഡിയമാണ് വേദി.
Content Highlight: Glenn Maxwell create a new record in T20