icc world cup
ഇന്ത്യന്‍ ഗ്രൗണ്ട് കണ്ടാല്‍ ഇവന് പ്രാന്താണെന്ന് വെറുതെയല്ല പറയുന്നത്, പൊള്ളാര്‍ഡനെ മറികടന്ന് ഐതിഹാസിക നേട്ടം
2023 ലോകകപ്പില്‍ ലങ്കയെ തോല്‍പിച്ചുകൊണ്ട് ഓസ്‌ട്രേലിയ ആദ്യ വിജയം ആഘോഷിച്ചിരുന്നു. തുടര്‍ച്ചയായ രണ്ട് മത്സരത്തില്‍ പരാജയപ്പെട്ട ശേഷമായിരുന്നു ഓസീസ് വിജയിച്ചത്. ലഖ്‌നൗവിലെ എകാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഓസീസ് വിജയിച്ചുകയറിയത്.
ശ്രീലങ്ക ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം ഓസ്‌ട്രേലിയ 88 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷിന്റെയും ജോഷ് ഇംഗ്ലിസിന്റെയും അര്‍ധ സെഞ്ച്വറികളാണ് ഓസീസിന്റെ വിജയം എളുപ്പമാക്കിയത്.
മാര്‍ഷിനും ഇംഗ്ലിസിനും പുറമെ മാര്‍നസ് ലബുഷാനും ഗ്ലെന്‍ മാക്‌സ്‌വെല്ലും തകര്‍ത്തടിച്ചിരുന്നു. ലബുഷാന്‍ 60 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ 31 റണ്‍സാണ് മാക്‌സി അടിച്ചുകൂട്ടിയത്.
നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെയാണ് മാക്‌സ്‌വെല്‍ വെടിക്കെട്ട് നടത്തിയത്.
ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും മാക്‌സ്‌വെല്ലിനെ തേടിയെത്തിയിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവുമധികം സിക്‌സര്‍ നേടുന്ന വിദേശ ബാറ്റര്‍ എന്ന റെക്കോഡാണ് മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്.
വിന്‍ഡീസ് സൂപ്പര്‍ താരം കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ മറികടന്നുകൊണ്ടാണ് മാക്‌സി ഈ നേട്ടം കൈവരിച്ചത്.
ശ്രീലങ്കക്കെതിരായ മത്സരത്തിന് മുമ്പ് 49 സിക്‌സറുകളായിരുന്നു ഇരുവരുടെയും പേരിലുണ്ടായിരുന്നത്. ലങ്കന്‍ താരങ്ങളെ രണ്ട് സിക്‌സറിന് പറത്തിയതോടെ പൊള്ളാര്‍ഡിനെ മറികടന്ന് ഒന്നാമനാകാനും ഓസീസിന്റെ വമ്പനടിവീരന് സാധിച്ചു.
ഇതിന് പുറമെ ഇന്ത്യന്‍ മണ്ണില്‍ 50 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശ ബാറ്റര്‍ എന്ന റെക്കോഡും ഇതോടെ മാക്‌സ്‌വെല്ലിന്റെ പേരിലായി. നിലവില്‍ ഇന്ത്യന്‍ മണ്ണില്‍ 51 സിക്‌സറാണ് താരത്തിന്റെ പേരിലുള്ളത്.
ലോകകപ്പില്‍ ഇതിന് മുമ്പ് കളിച്ച രണ്ട് മത്സരത്തിലും മാക്‌സ്‌വെല്ലിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യക്കെതിരായ മത്സരത്തില്‍ 25 പന്ത് നേരിട്ട് 15 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഒരു ബൗണ്ടറി മാത്രമാണ് ഇന്ത്യക്കെതിരെ മാക്‌സ്‌വെല്ലിന് നേടാന്‍ സാധിച്ചത്.
സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലും മാക്‌സ് വെല്‍ അമ്പേ പരാജയപ്പെട്ടിരുന്നു. ഓസീസ് 134 റണ്‍സിന് പരാജയപ്പെട്ട മത്സരത്തില്‍ 17 പന്ത് നേരിട്ട് മൂന്ന് റണ്‍സ് മാത്രമാണ് മാക്‌സി നേടിയത്.
എന്നാല്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തിയ മാക്‌സ്‌വെല്‍ ശേഷിക്കുന്ന മത്സരത്തില്‍ തകര്‍ത്തടിക്കുമെന്നും ഇന്ത്യന്‍ ഗ്രൗണ്ടുകളില്‍ തനിക്കുള്ള ഡോമിനേഷന്‍ തുടരുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Glen Maxwell becomes the first foreign batter to hit 50 sixes in India