| Sunday, 11th February 2024, 4:31 pm

മാക്‌സിമം മാക്‌സ്‌വെല്‍; കുട്ടിക്രിക്കറ്റിലെ എല്ലാവരെയും വെട്ടിവീഴ്ത്തി ഒന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് മൂന്ന് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. അഡലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 241 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യമാണ് വിന്‍ഡീസിന് മുന്നില്‍ പടുത്തുയര്‍ത്തിയത്.

ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് സ്റ്റാര്‍ ബാറ്റര്‍ ഗ്ലെന്‍ മാക്സ്വെല്‍ നടത്തിയത്. 56 പന്തില്‍ 120 റണ്‍സ് നേടികൊണ്ടായിരുന്നു മാക്സ്വെല്ലിന്റെ മിന്നും പ്രകടനം.

12 ഫോറുകളും എട്ട് സിക്സുകളും നേടികൊണ്ടായിരുന്നു മാക്സ്വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. 241.67 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് മാക്‌സ് വെല്ലിനെ തേടിയെത്തിയത്. ടി-20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ആദ്യ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ എന്ന നേട്ടമാണ് മാക്‌സ് വെല്‍ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരെ 117 റണ്‍സ് നേടിയ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ മറികടന്നുകൊണ്ടാണ് മാക്‌സ് വെല്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്.

ടി-20യില്‍ സെഞ്ച്വറി നേടിയ മിഡില്‍ ഓര്‍ഡര്‍ താരം, റണ്‍സ്, എതിര്‍ ടീം എന്നീ ക്രമത്തില്‍

ഗ്ലെന്‍ മാക്‌സ് വെല്‍- 120- വെസ്റ്റ് ഇന്‍ഡീസ്

സൂര്യകുമാര്‍ യാദവ്- 117- ഇംഗ്ലണ്ട്

ഗ്ലെന്‍ മാക്‌സ് വെല്‍- 113*- ഇന്ത്യ

സൂര്യകുമാര്‍ യാദവ്- 112*- ശ്രീലങ്ക

കെ.എല്‍ രാഹുല്‍-110*-വെസ്റ്റ് ഇന്‍ഡീസ്

വിന്‍ഡീസ് ബൗളിങ് നിരയില്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് വീതി മികച്ച പ്രകടനം നടത്തി. റൊമാരിയോ ഷെപ്പാര്‍ഡ്, അല്‍സാരി ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വിതവും വീഴ്ത്തി.

Content Highlight: Glen Maxwell become the Highest T20 Score by Middleorder batter

We use cookies to give you the best possible experience. Learn more