ബെസ്റ്റ് ക്രിക്കറ്റായ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനമാണ് ഒരു താരത്തെ നിര്‍വചിക്കുന്നിതിലെ പ്രധാന ഘടകങ്ങളിലൊന്ന്. എ ബോയ് ബികംസ് മാന്‍ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കും പോലെ തന്നെയാണ് ടെസ്റ്റിലെ പ്രകടനം ഒരു താരത്തെ സൂപ്പര്‍ താരമാക്കുന്നത്.
ക്രിക്കറ്റിലെ ലെജന്‍ഡുകള്‍ മാത്രം ഉള്‍പ്പെടുന്ന പട്ടികയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് ഒരു കൗണ്ടി ക്രിക്കറ്റ് താരം. ഗ്ലാമര്‍ഗണ്‍ ബാറ്റര്‍ സാം നോര്‍ത്ത് ഈസ്റ്റാണ് ഈ എലീറ്റ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
ടെസ്റ്റിലെ ഒരിന്നിങ്‌സില്‍ 400 റണ്ണടിക്കുന്ന ബാറ്ററായാണ് സാം ചരിത്രത്തിലേക്ക് നടന്നുകയറിയത്. ഇതിന് മുമ്പ് ബ്രയാന്‍ ലാറ, എ.സി. മക്ലറെന്‍, ഗ്രെയം ഹിക്ക് എന്നിവര്‍ മാത്രമാണ് ഒരു ഇന്നിങ്‌സില്‍ 400 റണ്ണടിച്ചത്.
കൗണ്ടി ക്രിക്കറ്റില്‍ ആദ്യമായിട്ടാണ് ഒരു താരം ഈ നേട്ടം കൈവരിക്കുന്നത് എന്ന വസ്തുത ഇതിന് തിളക്കം വര്‍ധിപ്പിക്കുന്നു.
ലെസ്റ്റര്‍ഷെയറിനെതിരെയാണ് നോര്‍ത്ത് ഈസ്റ്റ് നേട്ടം സ്വന്തമാക്കിയത്.
മൂന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ 308 റണ്‍സുമായി ക്രീസില്‍ നിന്ന നോര്‍ത്ത് ഈസ്റ്റ് നാലം ദിനം ലഞ്ചിന് പിരിയും മുമ്പ് തന്നെ റെക്കോഡ് തന്റെ പേരിലാക്കിയിരുന്നു. 450 പന്തില്‍ നിന്നും 410 റണ്‍സായിരുന്നു താരം ലഞ്ചിന് മുമ്പ് സ്വന്തമാക്കിയത്. 45 ഫോറും മൂന്ന് സിക്‌സറുമായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
461 റണ്‍സാണ് നോര്‍ത്ത് ഈസ്റ്റും ബാറ്റിങ് പാര്‍ട്‌നര്‍ ക്രിസ് കുക്കും ലഞ്ചിന് മുമ്പ് കൂട്ടിച്ചേര്‍ത്തത്. 227 പന്തില്‍ 19 ഫോറും മൂന്ന് സിക്‌സറും അടക്കം പുറത്താകാതെ 191 റണ്‍സാണ് കുക്ക് സ്വന്തമാക്കിയത്.
നോര്‍ത്ത് ഈസ്റ്റിന്റെയും കുക്കിന്റെയും മാസ്മരിക പ്രകടനത്തില്‍ ഗ്ലാമര്‍ഷെയര്‍ 160 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 795 റണ്‍സാണെടുത്തിരിക്കുന്നത്.
2007ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച നോര്‍ത്ത് ഈസ്റ്റ് 192 മത്സരങ്ങളില്‍ നിന്ന് 27 സെഞ്ചുറികളും 61 അര്‍ധസെഞ്ചുറികളുമടക്കം 12,000 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത ലെസ്റ്റര്‍ഷെയര്‍ 148 ഓവറില്‍ 584 റണ്‍സായിരുന്നു സ്വന്തമാക്കിയത്.
Content Highlight: Glamorgan’s Sam Northeast scripts history; becomes first batter since Brian Lara to score 400 in first-class innings