കൊച്ചി: സൂര്യനെല്ലി കേസില്‍ സുപ്രീം കോടതി വിധിയില്‍ അങ്ങേയറ്റം ചാരിതാര്‍ത്ഥ്യമുണ്ടെന്നും സന്തോഷമുണ്ടെന്നും അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ സിബി മാത്യൂസ്. പ്രതികളെ വെറുതേ വിട്ട ഹൈക്കോടതി വിധിയില്‍ അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഞാന്‍ വളരെ ദുഖിതനായിരുന്നുവെന്നും സിബി മാത്യൂസ് പറഞ്ഞു.[]
സമാന കേസുകളില്‍ ഇതൊരു പാഠമാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അന്നത്തെ ഹൈക്കോടതി വിധി തെളിവുകളുടെ അഭാവത്തിലല്ല പ്രതികളെ വെറുതെ വിട്ടതെന്ന് എല്ലാവര്‍ക്കുമറിയാം എന്ന് അദ്ദേഹം വ്യക്തമാക്കി.
വൈകിയാണെങ്കിലും പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്നും സിബി മാത്യൂസ് പറഞ്ഞു. ഈ വിധിയുടെ പശ്ചാത്തലത്തില്‍ അതേപോലുള്ള അനേകായിരം കേസുകളില്‍ ഇതൊരു മാതൃകയാകണം. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് അന്തസ്സോടെ യാത്ര ചെയ്യാനും ഭയമില്ലാതെ ജീവിക്കാനും സാധിക്കുമെന്ന് സിബി മാത്യൂസ് പ്രത്യാശ പ്രകടിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പുനപരിശോധിക്കണമെന്നും മാത്യൂസ് ചൂണ്ടിക്കാട്ടി.