24 മണിക്കൂറിനുള്ളില്‍ തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ കര്‍ശന നടപടി; കേന്ദ്രത്തിനും ദല്‍ഹി സര്‍ക്കാരിനും സുപ്രീംകോടതിയുടെ അന്ത്യശാസനം
national news
24 മണിക്കൂറിനുള്ളില്‍ തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ കര്‍ശന നടപടി; കേന്ദ്രത്തിനും ദല്‍ഹി സര്‍ക്കാരിനും സുപ്രീംകോടതിയുടെ അന്ത്യശാസനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd December 2021, 1:34 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ വായൂമലിനീകരണത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് സുപ്രീംകോടതി. 24 മണിക്കൂറിനുള്ളില്‍ തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രത്തിനും ദല്‍ഹി സര്‍ക്കാരിനും കോടതി താക്കീത് നല്‍കി.

സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

”ഒന്നും നടക്കുന്നില്ലെന്നും മലിനീകരണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഞങ്ങള്‍ക്ക് തോന്നുന്നു. സമയം മാത്രം പാഴാക്കുകയാണ്,” ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വാദത്തിനിടെ പറഞ്ഞു.

24 മണിക്കൂറിനുള്ളില്‍ വായുവിന്റെ ഗുണനിലവാരം മോശമാക്കുന്ന വ്യാവസായിക, വാഹന മലിനീകരണത്തിനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രത്തിനും ദല്‍ഹിക്കും അയല്‍ സംസ്ഥാനങ്ങള്‍ക്കും കോടതി അന്ത്യശാസനം നല്‍കി.

ഇത് തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് ദേശീയ തലസ്ഥാനത്തെ വായു പ്രതിസന്ധിയെക്കുറിച്ച് കോടതി വാദം കേള്‍ക്കുന്നത്.

വായൂമലിനീകരണത്തിന് പരിഹാരം കാണാത്തിന് നേരത്തെയും കേന്ദ്രത്തിനും ദല്‍ഹി സര്‍ക്കാരിനും കോടതിയുടെ താക്കീത് ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: “Giving You 24 Hours”: Supreme Court’s Tough Warning Over Delhi Pollution