| Monday, 3rd April 2017, 6:25 pm

വോട്ടിങ് മെഷീന്‍തിരിമറി; 72 മണിക്കൂര്‍ ഞങ്ങള്‍ക്ക് നല്‍കൂ ക്രമക്കേട് ക്യാമറയ്ക്ക് മുന്നില്‍ തെളിയിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാങ്കേതികമായി തെരഞ്ഞെടുപ്പ് കഴിഞ്ഞു 45 ദിവസം കഴിയാതെ വോട്ടിംഗ് മെഷീനുകള്‍ സ്ഥലത്ത് നിന്ന് നീക്കാന്‍ പാടില്ലെന്നിരിക്കേ ഏങ്ങിനെയാണ് മെഷീനുകള്‍ യു.പിയില്‍ നിന്ന് മദ്ധ്യപ്രദേശിലേക്ക് കൊണ്ടു പോയത്‌


ന്യൂദല്‍ഹി: 72 മണിക്കൂറും വോട്ടീങ് മെഷീനുകളും നല്‍കിയാല്‍ യന്ത്രങ്ങളിലെ ക്രമക്കേട് തെളിയിക്കാമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സമയം അനുവദിച്ചാല്‍ വോട്ടിങ് യന്ത്രങ്ങളിലെ തിരിമറി തെരഞ്ഞെടുപ്പു കമ്മിഷനു മുന്നില്‍ തെളിയിച്ചു തരാമെന്ന വെല്ലുവിളിയാണ് കെജ്രിവാള്‍ നടത്തിയിരിക്കുന്നത്.


Also read ഒരു മീന്‍പൊരിച്ചതിന് 1000 രൂപ ; കോട്ടയം കരിമ്പിന്‍കാല ഹോട്ടലിന്റെ കഴുത്തറുപ്പന്‍ ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു 


മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിന് നിയമത്തിനു വിപരീതമായി യു.പിയില്‍ നിന്ന് വോട്ടിങ് മെഷീനുകള്‍ കൊണ്ടുവന്ന കമ്മീഷന്റെ നടപടിയേയും കെജ്‌രിവാള്‍ ചോദ്യം ചെയ്തു. “സാങ്കേതികമായി തെരഞ്ഞെടുപ്പ് കഴിഞ്ഞ 45 ദിവസം കഴിയാതെ വോട്ടിംഗ് മെഷീനുകള്‍ സ്ഥലത്ത് നിന്ന് നീക്കാന്‍ പാടില്ലെന്നിരിക്കേ തെരഞ്ഞെടുപ്പ് ഫലം വന്ന് 45 ദിവസങ്ങള്‍ കഴിയും മുമ്പാണ് യുപിയിലെ വോട്ടിംഗ് മെഷീനുകള്‍ മധ്യപ്രദേശിലേക്ക് എത്തിച്ചിരുന്നത്. നിയമപ്രകാരം ഏപ്രില്‍ 26നു മാത്രമാണ് യന്ത്രങ്ങള്‍ നീക്കം ചെയ്യാനാവുക.

ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലൂടെയായിരുന്നു കെജ്‌രിവാള്‍ കമ്മീഷന്റെ നടപടികളെ വിമര്‍ശിച്ചത്. “നിങ്ങള്‍ എനിക്ക് 72 മണിക്കൂര്‍ സമയം തരൂ, ഇവിടെ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ നടക്കുന്ന തിരിമറി തെരഞ്ഞെടുപ്പ് കമ്മിഷനും ക്യാമറയ്ക്കും മുന്നില്‍ ഞാന്‍ തെളിയിക്കാം” അദേഹം പറഞ്ഞു.


Dont miss ചാന്ത് പൊട്ടെന്ന പരിഹാസമില്ല; എല്‍.ജി.ബി.ടിയെന്ന് പറഞ്ഞു വെക്കാനുമില്ല; ലൈംഗിക ന്യൂനപക്ഷങ്ങളെ പേരിട്ട് സ്വീകരിച്ച് തമിഴ്‌നാട് 


“നേരത്തേ വോട്ട് മറ്റൊരാള്‍ക്കാണ് പോകുന്നതെങ്കില്‍ ലൈറ്റ് തെളിയുന്നതിലൂടെ അത് മനസിലാകുമായിരുന്നു എന്നാല്‍ ഇപ്പോള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിക്കുതന്നെ ലൈറ്റ് തെളിയുകയും വോട്ട് മാത്രം മറ്റു സ്ഥാനാര്‍ഥിക്ക് പോവുകയാണ്. എല്ലാ യന്ത്രങ്ങളിലും കൃത്രിമം നടന്നുവെന്നു കരുതുന്നില്ല. എന്നാല്‍ കൃത്രിമം നടത്തിയ വോട്ടിങ് യന്ത്രങ്ങള്‍ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.” യന്ത്രങ്ങളിലെ സോഫ്റ്റ്വെയറില്‍ കൃത്രിമം നടത്താനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശവാദം മാത്രമാണെന്നും പറഞ്ഞ കെജ്‌രിവാള്‍ യന്ത്രങ്ങള്‍ ഞങ്ങള്‍ക്കു തരികയാണെങ്കില്‍ തെറ്റുകള്‍ തെളിയിക്കാമെന്നും പറഞ്ഞു.

“നിങ്ങള്‍ യന്ത്രങ്ങള്‍ ഞങ്ങള്‍ക്ക് തരിക ഞങ്ങളതു വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാം. ഇതു രാജ്യത്തിന്റെ മൊത്തം വിശ്വാസത്തിന്റെ കാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യസന്ധതയെയാണ് ഇതു ബാധിക്കുന്നത്” അദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിരവധി വോട്ടിങ് യന്ത്രങ്ങളുള്ളപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ തന്നെ ദല്‍ഹിയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതെന്തിനാണെന്നും കെജ്‌രിവാള്‍ ചോദിച്ചു. സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിക്കണമെന്ന ആവശ്യം കെജ്രിവാള്‍ വീണ്ടും ഉന്നയിക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more