| Friday, 2nd October 2015, 8:15 am

പാകിസ്ഥാന്‍ ഭീകരത അവസാനിപ്പിച്ചിട്ട് മതി ചര്‍ച്ചയെന്ന് സുഷമാ സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സമാധാന ചര്‍ച്ചകള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ ഭീകരത അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ യു.എന്‍ പൊതുസഭയില്‍ പറഞ്ഞു.”പാകിസ്ഥാന്‍ മുന്നോട്ട് വെച്ച് നാലിന നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല. ആവശ്യം ഒന്നുമാത്രമാണ് പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കുക എന്നിട്ട് നമ്മള്‍ക്ക് ഇരുന്ന് സംസാരിക്കാം.”സുഷമ സ്വരാജ് പറഞ്ഞു.

“ഇന്ത്യ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണ് അത് പക്ഷെ തീവ്രവാദവുമൊന്നിച്ച് പോവില്ല.” മുംബൈ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ നീതിക്ക് മുന്നില്‍ കൊണ്ടുവരുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സുഷമാ സ്വരാജ് പറഞ്ഞു.

“രാജ്യതന്ത്രജ്ഞതയ്ക്ക് യോജിച്ച ഒരു ഉപകരണമാണ് തീവ്രവാദമെന്ന് ഞങ്ങളാരും വിശ്വസിക്കുന്നില്ല. 2008ല്‍ വിവിധ രാജ്യങ്ങളിലെ ആളുകളെ ക്രൂരമായി കൊന്നൊടുക്കിയ മുംബൈ തീവ്രവാദി ആക്രമണത്തോടുള്ള എതിര്‍പ്പ് ലോകം പങ്കുവെച്ചതാണ്.  ഈ ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ലോക സമൂഹത്തിന് അപമാനമായി ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുകയാണ്.” സുഷമസ്വരാജ് പറഞ്ഞു

അടുത്തിടെ ഗുര്‍ദാസ്പൂരിലും, ഉദ്ദംപൂരിലുമുണ്ടായ തീവ്രവാദി ആക്രമണങ്ങളിലും പാകിസ്ഥാന് പങ്കുണ്ടെന്ന് വ്യക്തമാണെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more