| Wednesday, 5th April 2023, 8:17 am

റൊണാൾഡോക്ക് അയാളുടെ ബാലൻ ഡി ഓർ നൽകണം; താരത്തെ പ്രശംസിച്ച് ആരാധകർ രംഗത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗിൽ അൽ അദൽഹക്കെതിരെയുള്ള മത്സരത്തിൽ മിന്നും വിജയം സ്വന്തമാക്കിയിരിക്കുകയാണ് അൽ നസർ. പോർച്ചുഗീസ് ഇതിഹാസം റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അൽ നസർ, അൽ അദൽഹയെ പരാജയപ്പെടുത്തിയത്.

മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്താനൊന്നും അൽ നസറിന് സാധിച്ചില്ലെങ്കിലും കിട്ടിയ അവസരങ്ങളിൽ ഭൂരിഭാഗവും ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചു. അൽ അദൽഹയുടെ പോസ്റ്റിലേക്ക് ഉതിർത്ത ഒമ്പത് ഓൺ ടാർഗറ്റ് ഷോട്ടുകളിൽ അഞ്ചെണ്ണവും ഗോളാക്കി കൺവേർട്ട് ചെയ്തതോടെയാണ് മത്സരത്തിൽ വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കാൻ അൽ നസറിനായത്.

റൊണാൾഡോക്ക് പുറമേ തലിസ്ക്കയുടെ ഇരട്ട ഗോളുകളും അയ്മൻ യഹിയയുടെ ഗോളുമാണ് അൽ നസറിന്റെ വിജയത്തിന് കരുത്ത് പകർന്നത്.
എന്നാൽ മത്സരത്തിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കാൻ സാധിച്ചതോടെ റൊണാൾഡോക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസ പ്രവാഹങ്ങൾ ഒഴുകുകയാണ്.

“റൊണാൾഡോക്ക് അദ്ദേഹത്തിന്റെ ബാലൻ ഡി ഓർ നൽകൂ, “38 വയസുള്ള മനുഷ്യൻ ഇപ്പോഴും അദ്ദേഹത്തിന്റെ മാജിക്ക് തുടരുന്നു, “അവസാന 10 മത്സരങ്ങളിൽ നിന്നും 14 ഗോളുകൾ, ഇദ്ദേഹമാണ് ഗോട്ട്, “റൊണാൾഡോ ശരിക്കുമുള്ള രാജാവ്, തുടങ്ങിയ രീതിയിലുള്ള അഭിനന്ദന പോസ്റ്റുകളാണ് താരത്തിന് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ നൽകിയത്.

സൗദി ക്ലബ്ബിനായി 11 മത്സരങ്ങളിൽ നിന്നും 11 ഗോളുകളാണ് റൊണാൾഡോ ഇതുവരെ സ്വന്തമാക്കിയത്.

കൂടാതെ സൗദി പ്രോ ലീഗിലെ ടോപ്പ് സ്കോറർമാരിൽ അഞ്ചാം സ്ഥാനത്താണ് റൊണാൾഡോയുടെ സ്ഥാനം.

അതേസമയം പ്രോ ലീഗിൽ നിലവിൽ നിലവിൽ 22 മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളുമായി 52 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അൽ നസർ.

ഏപ്രിൽ 10ന് അൽ ഫെയ്ഹക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Give this man his Ballon d’Or” fans hails ronaldo in social media

Latest Stories

We use cookies to give you the best possible experience. Learn more