ഇസ്‌ലാമാബാദ്: അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ട കാര്യം മോദി മറന്നുപോയിരിക്കുന്നെന്നും ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാക് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു.
പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാക് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു.
വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി പിണറായി വിജയന്‍; കൂടിക്കാഴ്ച നടത്തിയത് മന്ത്രിമാര്‍ക്കൊപ്പം
“പഠാന്റെ മകന്‍ ” ആണെങ്കില്‍ ഇമ്രാന്‍ ഖാന്‍ ആക്രമണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരാന്‍ തയ്യാറാകണമെന്ന് നരന്ദ്ര മോദി വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ഇമ്രാന്‍ ഖാന് നല്‍കിയ അഭിനന്ദന സന്ദേശത്തില്‍ ദാരിദ്ര്യത്തിനു നിരക്ഷരതയ്ക്കും എതിരെ ഒത്തൊരുമിച്ച് പോരാടണമെന്നു മോദി ആവശ്യപ്പെട്ടിരുന്നു.
താന്‍ ഒരു “പഠാന്റെ മകന്‍” ആണെന്നും തന്ന വാക്ക് തെറ്റിക്കില്ലെന്നുമായിരുന്നു അന്ന് ഇമ്രാന്‍ മറുപടി നല്‍കിയത്. ഇതു സൂചിപ്പിച്ചായിരുന്നു മോദിയുടെ വെല്ലുവിളി.
ഒരു ക്രിക്കറ്റ് കളിക്കാരനായിട്ടാണ് ജനങ്ങള്‍ ഇമ്രാന്‍ ഖാനെ കാണുന്നത്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതാണ്. ഇന്ത്യയാണ് എല്ലാ പോരാട്ടത്തിലും ജയിക്കുന്നത്. പാക്കിസ്ഥാന്‍ ഒന്നും നേടുന്നില്ല. ഞങ്ങള്‍ പട്ടിണിയ്ക്കും നിരക്ഷരതയ്ക്കും എതിരെ പോരാടട്ടെയെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. ഞാന്‍ ഒരു പഠാന്റെ മകനാണെന്നും സത്യം മാത്രമേ പറയുള്ളൂവെന്നും പ്രവൃത്തിക്കുള്ളൂവെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹം തന്ന വാക്ക് സത്യമാക്കാന്‍ പ്രവര്‍ത്തിക്കേണ്ട സമയാണ് ഇത് എന്നായിരുന്നു മോദി പറഞ്ഞത്.