ന്യൂദല്‍ഹി: മദ്യരാജാവും കിങ്ഫിഷര്‍ ഉടമയുമായ വിജയ്മല്യയ്‌ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. നിരവധി ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യംവിട്ട മല്യയ്ക്ക് അശ്ലീലപരമായ നിര്‍ദേശമാണ് രാംഗോപാല്‍ വര്‍മ ട്വിറ്ററിലൂടെ മുന്നോട്ടുവെച്ചത്.
“എനിക്ക് തോന്നുന്നത് വിജയ് മല്യ ലോണെടുത്ത ഓരോ ബാങ്കുകളിലേക്കും അദ്ദേഹത്തിന്റെ ഓരോ ബിക്കിനി സുന്ദരികളെ അയക്കുന്നതായിരിക്കും നല്ലതെന്നാണ്. ഓരോ സുന്ദരികളെ ഓരോരോ ബാങ്കുകള്‍ക്ക് നല്‍കി മല്യയ്ക്ക് തന്റെ എല്ലാ കടങ്ങളും വീട്ടാ”മെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു.
I think Vijay Mallya should dip into his personal bank and give one bikini beauty each to every bank he owes and square off all his debts
— Ram Gopal Varma (@RGVzoomin) March 11, 2016
ബാങ്കുകള്‍ ഒരുപക്ഷേ മല്യയുടെ ഈ നിര്‍ദേശം അംഗീകരിച്ചെന്ന് വരില്ല. എന്നാല്‍ ബാങ്ക് നടത്തുന്നയാള്‍ തീര്‍ച്ചയായും അത് അംഗീകരിക്കുമെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു.
The banks might not agree to Vijay Mallya”s bikini proposal but the bankers might
— Ram Gopal Varma (@RGVzoomin) March 11, 2016
ബാങ്കില്‍ നിന്നും കടമെടുത്ത പണം ബിങ്കിനി സുന്ദരികള്‍ക്കായാണ് ചിലവാക്കിയതെങ്കില്‍ ബാങ്കില്‍ നിന്നും പണം നല്‍കിയവര്‍ക്ക് പകരം ബിങ്കിനി സുന്ദരികളെ കൊടുത്താല്‍ പോരെയെന്നും ചോദിക്കൂ എന്നാണ് അടുത്ത ട്വീറ്റില്‍ രാംഗോപാല്‍ വര്‍മ പറയുന്നത്.
If the money he borrowed is what created properties of his bikini clad girls,wouldn”t they be enough payback for the bankers? Just asking
— Ram Gopal Varma (@RGVzoomin) March 11, 2016
വിജയ് മല്യയുടെ ബിക്കിനി സുന്ദരികള്‍ ബാങ്കിന് സുരക്ഷ നല്‍കും. അതുകൊണ്ട് തന്നെ ഒരു ബാങ്കുടമകള്‍ ഇനി പരാതിയുമായി വരുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പരിഹസിക്കുന്നു.
And am sure that the bikini beauties of Vijay Mallya were a huge part of the security for the banks and hence the bankers can”t complain
— Ram Gopal Varma (@RGVzoomin) March 11, 2016
ബാങ്കേഴ്‌സിനെ സ്വാധീനിക്കാനായി പ്രശ്‌സ്ത ബോളിവുഡ് നടിമാരും കലണ്ടര്‍ ഗേള്‍സുമായ ദീപിക പദുക്കോണ്‍, നര്‍ഗീസ് ഫക്രി, ഇഷ ഗുപ്ത, കത്രീന കൈഫ് തുടങ്ങിയവരെ നല്‍കാമെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു.
I think Mallya”s calendar girls Deepika Padukone,Nargis Faqri,Esha Gupta,Katrina kaif etc etc contributed to the bankers being swayed
— Ram Gopal Varma (@RGVzoomin) March 11, 2016