2024 കോപ്പ അമേരിക്കയില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയാണ് അര്‍ജന്റീന ചാമ്പ്യന്‍മാരായത്. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം ചൂടിയത്. കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.
ഇനി അര്‍ജന്റീനയുടെ മുന്നില്‍ പാരീസ് ഒളിമ്പിക്‌സ് 2024ാണുള്ളത്. 2024 ഒളിമ്പിക്‌സിലെ തങ്ങളുടെ ആദ്യ മത്സരത്തിന് വേണ്ടി ഇന്ന് കളത്തില്‍ ഇറങ്ങാനിരിക്കുകയാണ് അര്‍ജന്റീന. ആദ്യ മത്സരത്തിലെ എതിരാളികള്‍ മൊറോക്കോയാണ്.
ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നു ആണ് മത്സരം നടക്കുന്നത്. ഈ തവണ ഒളിമ്പിക്‌സില്‍ അര്‍ജന്റീനയെ നയിക്കുന്നത് നിക്കോളാസ് ഒട്ടമെന്റി ആണ്. ഈ വര്‍ഷത്തെ അര്‍ജന്റീന അണ്ടര്‍ 23യില്‍ ഇടം നേടാന്‍ ജൂലിയാനോ സിമിയോണിക്കിന് സാധിച്ചിരുന്നു. ഇപ്പോള്‍ ഒളിമ്പിക്‌സ് ടീമില്‍ ഇടം നേടിയ താരം അര്‍ജന്റീനയുടെ ലക്ഷ്യത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജൂലിയാനോ സിമയോണി.
‘ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ എല്ലാം നല്‍കും. ഞങ്ങളുടെ 100 ശതമാനവും കളിക്കളത്തില്‍ ഇറക്കും. ഇതൊരു ഷോര്‍ട് ആയിട്ടുള്ള ടൂര്‍ണമെന്റ് ആണ്. അതുകൊണ്ട് തന്നെ പൂര്‍ണ ശ്രദ്ധ അനിവാര്യമാണ്. ഇവിടെ പിഴവുകള്‍ വരുത്താന്‍ പാടില്ല. അര്‍ജന്റീനയെ ഉന്നതിയില്‍ എത്തിക്കണം. അതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ വെറുതെ പാരിസില്‍ കറങ്ങി നടക്കാന്‍ വന്നവരല്ല. അത് ഞങ്ങള്‍ക്ക് നല്ല ബോധ്യം ഉണ്ട്,’ജൂലിയാനോ സിമിയോണി പറഞ്ഞു.
Content Highlight: Giuliano Simeone Talking About 2024 Paris Olympics Football Match