കോപ്പ ഡെല്‍റേയില്‍ നിന്നും ജിറോണ എഫ്.സി പുറത്ത്. മൊല്ലാര്‍ക്കയോട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് ജിറോണ കോപ്പ ഡെല്‍റേയില്‍ നിന്നും പുറത്തായത്.
ലാ ലിഗയില്‍ മികച്ച വിജയക്കുതിപ്പ് നടത്തിയ ജിറോണ കോപ്പ ഡെല്‍റേയില്‍ നിന്നും പുറത്തായത് ഏറെ ശ്രദ്ധേയമായി. സ്പാനിഷ് ലീഗില്‍ 21 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 16 വിജയവും നാല് സമനിലയും ഒരു തോല്‍വിയും അടക്കം 51 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ജിറോണ. രണ്ടാമതുള്ള റയല്‍ മാഡ്രിഡുമായി ഒരു പോയിന്റ് വ്യത്യാസമാണ് ജിറോണക്കുള്ളത്.
അതേസമയം മൊല്ലാര്‍ക്കയുടെ ഹോം ഗ്രൗണ്ടായ മൊല്ലോര്‍ക്ക സോൺ മോയിക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21ാം മിനിട്ടില്‍ കൈല്‍ ലാറിന്‍ ആണ് ആതിഥേയര്‍ക്കായി ലീഡ് നേടിയത്.
28, 35 മിനിട്ടുകളില്‍ അബ്‌ഡോണ്‍ പ്രാറ്റ്‌സ് ഇരട്ടഗോളും നേടിയതോടെ ആദ്യപകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് മൊല്ലാര്‍ക്ക മുന്നിട്ട് നിന്നു. രണ്ടാമതില്‍ മത്സരം കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു.
67ാം മിനിട്ടില്‍ മൊല്ലാര്‍ക്ക താരം അന്റോണിയോ ജോസ് റൈയ്‌ല്ലോ അറീനാസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. പിന്നീടുള്ള നിമിഷങ്ങളില്‍ ആതിഥേയര്‍ പത്ത് പേരായി ചുരുങ്ങുകയായിരുന്നു.
എന്നാല്‍ ഈ അവസരം മുതലെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കാതെ പോയത് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ സാവിയോ രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-2ന്റെ തകര്‍പ്പന്‍ വിജയം മൊല്ലാര്‍ക്ക സ്വന്തമാക്കുകയായിരുന്നു.
ലാ ലിഗയില്‍ ജനുവരി 28ന് സെല്‍റ്റാ വിഗോക്കെതിരെയാണ് ജിറോണയുടെ അടുത്ത മത്സരം.
Content Highlight: Girona fc out in the Copa del rey.