ലാ ലിഗയില്‍ ബാഴ്സലോണയെ തകര്‍ത്ത് ജിറോണ. ആറ് ഗോളുകള്‍ പിറന്ന ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജിറോണയുടെ വിജയം. ജയത്തോടെ ലാ ലിഗ പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനും ജിറോണക്ക് സാധിച്ചു.
ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാടി ഒളിമ്പിക് ലൂയിസ് കോമ്പനീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് സാവിയും കൂട്ടരും കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-4-2-1 എന്ന ശൈലിയായിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 12ാം മിനിട്ടില്‍ ആന്റേം ഡോവ്‌ബൈകിലൂടെ ജിറോണയാണ് ഗോളടി മേളക്ക് തുടക്കംകുറിച്ചത്. എന്നാല്‍ 19ാം മിനിട്ടില്‍ പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിയിലൂടെ ബാഴ്സ മറുപടി ഗോള്‍ നേടി.
ആദ്യപകുതി പിന്നിടാന്‍ അഞ്ച് മിനിട്ട് ബാക്കി നില്‍ക്കേ 40ാം മിനിട്ടില്‍ മിഗെല്‍ ഗുട്ടിറസിലൂടെ ജിറോണ രണ്ടാം ഗോള്‍ നേടി. ആദ്യ പകുതി പിന്നിടുമ്പോള്‍ സന്ദര്‍ശകര്‍ 2-1ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ മത്സരത്തിന്റെ 80ാം മിനിട്ടില്‍ വലേരി ഫെര്‍ണാണ്ടസ് മൂന്നാം ഗോള്‍ നേടി.
ഇഞ്ചുറി ടൈമില്‍ ബാഴ്‌സലോണയുടെ ജര്‍മന്‍ സൂപ്പര്‍താരം ലൈകായ് ഗുണ്ടോഗനിലൂടെ ബാഴ്സ രണ്ടാം ഗോള്‍ നേടി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ക്രിസ്ത്യന്‍ സ്റ്റുവാനിയിലൂടെ ജിറോണ നാലാം ഗോള്‍ നേടിയതോടെ 4-2ന്റെ മിന്നും ജയം ജിറോണ സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ 16 മത്സരങ്ങളില്‍ നിന്നും 41 പോയിന്റുമായി ലാ ലിഗ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനും ജിറോണയ്ക്ക് സാധിച്ചു.
അതേസമയം തോല്‍വിയോടെ 16 മത്സരങ്ങളില്‍ നിന്നും 34 പോയിന്റോടെ നാലാം സ്ഥാനത്താണ് കറ്റാലന്‍മാര്‍. ലാ ലിഗയില്‍ ഡിസംബര്‍ 19ന് അലാവസിനെതിരെയാണ് ജിറോണയുടെ അടുത്ത മത്സരം.
Content Highlight: Girona fc beat Barcelona in La Liga.