മെസിയെപ്പോലെ ആവാന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച താരമാകാന്‍ അവന് കഴിയും: ജിറോണ പരിശീലകന്‍
Sports News
മെസിയെപ്പോലെ ആവാന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച താരമാകാന്‍ അവന് കഴിയും: ജിറോണ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th September 2024, 12:50 pm

കഴിഞ്ഞ ദിവസം ലാലീഗയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബാഴ്‌സലോണ ജിറോണയെ പരാജയപ്പെടുത്തിയിരുന്നു. ബാര്‍സലോണയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ലാമിനെ യമാലാണ്.

30ാം മിനിട്ടിലും 37ാം മിനിട്ടിലും താരം നേടിയ ഇരട്ടഗോളിലാണ് ബാഴ്‌സലോണ ലീഡ് ഉയര്‍ത്തിയത്. ശേഷം ഡാനി ഒല്‍മോ 47ാം മിനിട്ടിലും ഫെറാന്‍ ടൊറസ് 86ാം മിനിട്ടിലും ഗോള്‍ നേടി ജിറോണയ്‌ക്കെതിരെ പൂര്‍ണ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു.

80ാം മിനിട്ടില്‍ ജിറോണയയുടെ ക്രിസ്റ്റിയന്‍ സ്റ്റുവാനി നേടിയ ഒരു ഗോളിന്റെ ബലം മാത്രമായിരുന്നു ജിറോണയ്ക്ക് ഉണ്ടായിരുന്നത്. മത്സര ശേഷം ബാഴ്‌സക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ലാമിനെ യമാലിനെക്കുറിച്ച് ജിറോണ പരിശീലകന്‍ സംസാരിച്ചിരുന്നു. ലോകത്തിലെ 17 വയസ് പ്രായമുള്ള കളിക്കാരില്‍ മികച്ച താരമാണ് ലാമിനെ എന്നാണ് കോച്ച് പറഞ്ഞത്.

‘ലാമിന്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നവനാണ്. 17 വയസുള്ള മികച്ച താരങ്ങളിലൊരാളായി അവന്‍ മാറിയിട്ടുണ്ട്. ജിറോണ ബോസ് ലാമിനെക്കുറിച്ച് സംസാരിച്ചു. ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെസിക്ക് ശേഷം മറ്റൊരാള്‍ വരുമെന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്, പക്ഷേ ആ നിലയിലെത്താന്‍ കഴിയുന്നതിനേക്കാള്‍ ഒരു മികച്ച കളിക്കാരനെന്ന നിലയില്‍ അവന് മെച്ചപ്പെടാന്‍ കഴിയുമെന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

മത്സരത്തില്‍ ലാമിനെ നേടിയ ഗോളിനെക്കുറിച്ചും പരിശീലകന്‍ സംസാരിച്ചിരുന്നു.

‘ഞങ്ങള്‍ മത്സരം ആരംഭിച്ചത് വളരെ ഏകാഗ്രതയോടെയും വളരെ ശ്രദ്ധയോടെയുമാണ്, ഞങ്ങള്‍ അവരെ നന്നായി പ്രസ് ചെയ്ത് കളിച്ചു. ലാമിനി നേടിയ ഗോള്‍ മികച്ചതായിരുന്നു. വിജയത്തിനും ഫലത്തിനും ഞങ്ങള്‍ അര്‍ഹരായിരുന്നു,’ ജര്‍മ്മന്‍ കോച്ച് പറഞ്ഞു.

 

Content Content: Girona Coach Talking About Lamine Yamal