| Sunday, 4th November 2018, 8:51 am

സാനിറ്ററി പാഡ് കണ്ടെത്താൻ വസ്ത്രമൂരി പരിശോധന; അധ്യാപകർക്ക് സ്ഥലംമാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗർ: പഞ്ചാബ് ചണ്ഡിഗറിലെ ഫസീൽക്കാ ജില്ലയിൽ വിദ്യാർത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധിച്ച അധ്യാപകർക്ക് സസ്‌പെൻഷൻ. സ്കൂളിന്റെ ടോയ്‌ലെറ്റിൽ നിന്നും സാനിട്ടറി പാഡ് കണ്ടെത്തി എന്ന് ആരോപിച്ചായിരുന്നു പരിശോധന. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് നേരിട്ടിടപെട്ടായിരുന്നു അധ്യാപകരെ സ്ഥലം മാറ്റിയത്. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി കൃഷൻ കുമാറിനെ മുഖ്യമന്ത്രി നിയോഗിച്ചു. തിങ്കളാഴ്ചയോടുകൂടി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

Also Read ആചാരലംഘനത്തിന് സര്‍ക്കാരിനെ അനുവദിക്കില്ല; യുവതികളെ ശബരിമലയില്‍ തടയുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച

ഫാസീൽക്കയിലെ കുന്ദൽ ഗ്രാമത്തിലെ സ്കൂളിൽ നടന്ന സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. സ്കൂളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് പെൺകുട്ടികൾ കരഞ്ഞുകൊണ്ട് പരാതി പറയുന്ന ഒരു വീഡിയോയും പുറത്ത് വന്നിരുന്നു. തങ്ങളെ അധ്യാപകർ അകാരണമായാണ് അപമാനിച്ചതെന്നു കുട്ടികൾ വീഡിയോയിൽ പറയുന്നു.

Also Read ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണം; മാധ്യമങ്ങളെ ഇലവുങ്കലില്‍ തടഞ്ഞു

“പാഡുകൾ ശരിയായി ഉപയോഗിക്കുന്നതെങ്ങനെ എന്ന് പഠിപ്പിക്കേണ്ടതിനു പകരം അവർ കുട്ടികളെ ക്രൂരമായി അപമാനിച്ചു. അതിനാലാണ് താൻ നടപടിയെടുത്തത്” മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശകലനം കിട്ടിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സെക്രട്ടറിയോട് നേരിട്ട് റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more