| Tuesday, 5th February 2013, 2:09 pm

റോക്ക് ബാന്റിനെതിരെ ഓണ്‍ലൈന്‍ ഭീഷണി അയച്ചവര്‍ക്കെതിരെ കേസ്; ബാന്റ് പിരിച്ചുവിട്ടെന്ന് പെണ്‍കുട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു: ജമ്മു കാശ്മീരിലെ ആദ്യ വനിതാ റോക്ക് ബാന്റിന് ഓണ്‍ലൈന്‍ വഴി ഭീഷണി അയച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.[]

തങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പേജില്‍ ഭീഷണി സന്ദേശങ്ങള്‍ വരുന്നതായി പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഫാറ ദീബ, അനീക ഖാലിദ്, നോമ നസീര്‍ എന്നീ പെണ്‍കുട്ടികള്‍ രൂപീകരിച്ച പ്രകാശ് മ്യൂസിക് ബാന്റാണ് മതമൗലിക വാദികളുടെ അനിഷ്ടത്തിന് പാത്രമായിരിക്കുന്നത്. ബാന്റിനെതിരെ മതപുരോഹിതര്‍ ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

അവര്‍ അതിരുകടക്കുന്നു. അവര്‍ വീടുകള്‍ക്കുള്ളില്‍ പാടികൊള്ളട്ടെ, അല്ലാതെ പൊതുസമൂഹത്തിന് മുമ്പില്‍ പാടരുത്. ഇവര്‍ പുരുഷന്മാരെ പ്രലോഭിപ്പിക്കുകയാണെന്നും മുഫ്തി മൗലാന ബാശിര്‍ ഉദ്ദീന്‍ എന്ന മതപുരോഹിതന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

അതേസമയം, ബാന്റ് പിരിച്ചുവിടുകയാണെന്ന് പെണ്‍കുട്ടികള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more