| Thursday, 25th February 2021, 12:00 pm

തിരുവല്ലയില്‍ അഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ പോക്സോ കേസ് ഇരകളായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: തിരുവല്ലയിലെ അഭയകേന്ദ്രത്തില്‍നിന്ന് കാണാതായ പോക്സോ കേസ് ഇരകളായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം റെയില്‍വേയില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

ഇരുവരും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. തിരുവല്ലയിലെ അഭയ കേന്ദ്രത്തില്‍ നിന്ന് 16, 15 വയസുള്ള പെണ്‍കുട്ടികളെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്.

തുവലശ്ശേരി, വെണ്‍പാലവട്ടം സ്വദേശികളെയായിരുന്നു കാണാതായത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ളവ പൊലീസ് പരിശോധിച്ചിരുന്നു.

ഏതാനും ദിവസം മുമ്പാണ് പെണ്‍കുട്ടികളെ തിരുവല്ലയിലെ അഭയ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. അതേസമയം അഭയ കേന്ദ്രം സാമൂഹികനീതി വകുപ്പിന് കീഴിലുള്ളതല്ലെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight:  Girls of the POCSO case who went missing from a shelter in Thiruvalla have been found

We use cookies to give you the best possible experience. Learn more