Advertisement
national news
മോതിരം ഇട്ട കൈ കൊണ്ട് യുവതി സ്വയം മൂക്കിലിടിക്കുകയായിരുന്നു; യുവതിക്കെതിരെ മൊഴി നല്‍കി സൊമാറ്റോ ഡെലിവറി ബോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 12, 07:32 am
Friday, 12th March 2021, 1:02 pm

 

ബെംഗളുരു: ബംഗളുരുവില്‍ ഡെലിവറി ബോയ് മൂക്കിടിച്ചു തകര്‍ത്തു എന്ന പരാതിയില്‍ പ്രതികരണവുമായി അറസ്റ്റിലായ കാമരാജ്. മോതിരം ഇട്ട കൈ കൊണ്ട് യുവതി സ്വയം മൂക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് സൊമാറ്റോ ഡെലിവറി ബോയി കാമരാജ് മൊഴി നല്‍കി.

” ഭക്ഷണം എത്താന്‍ വൈകിയപ്പോള്‍ യുവതി ദേഷ്യപ്പെട്ടു. ട്രാഫിക് ബ്ലോക്കില്‍പ്പെട്ടുപോയതുകൊണ്ടാണ് വൈകിയതെന്ന് പറഞ്ഞ് അവരോട് ക്ഷമ ചോദിച്ചു.

പക്ഷേ അവര്‍ എന്നോട് കയര്‍ത്തു സംസാരിക്കുകയും ഭക്ഷണത്തിന്റെ പണം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. കസ്റ്റമര്‍ സര്‍വ്വീസുമായി ബന്ധപ്പെടുകയാണ് എന്നായിരുന്നു യുവതി പറഞ്ഞത്. ഇതോടെ അവരുടെ ഓര്‍ഡര്‍ ക്യാന്‍സലായിപ്പോയി.

ഭക്ഷണം തിരികെ തരാനും യുവതി വിസമ്മതിച്ചു. ഞാന്‍ തിരികെപോയപ്പോള്‍ യുവതി പിന്നാലെ വന്ന് ലിഫ്റ്റിനടുത്തുവെച്ച് എന്നെ ചീത്തവിളിക്കുകയും, അവരുടെ ചെരുപ്പ് എനിക്കു നേരെ വലിച്ചെറിയുകയും ചെയ്തു.

എന്നെ അടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ കൈകൊണ്ട് തടഞ്ഞു. അപ്പോഴാണ് യുവതിയുടെ കൈ എന്റെ കയ്യിലിടിച്ചതും അവരുടെ മോതിരം മൂക്കില്‍കൊണ്ട് ചോര വന്നതും.

വ്യാഴാഴ്ചയാണ് യുവതിയെ മര്‍ദിച്ച സൊമാറ്റോ ഡെലിവറി ബോയ് അറസ്റ്റിലാകുന്നത്. ഹിതേഷയ്ക്ക് ഉണ്ടായ അക്രമത്തില്‍ തങ്ങള്‍ ഖേദിക്കുന്നു എന്നും ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായവും നല്‍കുമെന്നും സൊമാറ്റോ അറിയിച്ചിരുന്നു. കാമരാജ്‌നെ സൊമാറ്റോയില്‍ നിന്നും ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Girls hit herself: Says Zomato Delivery Boy