കൊളംബോ: ഇന്ത്യയുടെ ഈ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനം ഇന്ത്യന്‍ ആരാധകരും ശ്രീലങ്കന്‍ ആരാധകരും അടുത്തകാലത്തൊന്നും മറക്കുകയില്ല. ടെസ്റ്റിലും ഏകദിനത്തിലും എല്ലാ മത്സരങ്ങളിലും വിജയച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയിരിക്കുകയാണ്.
പരിശീലകന്റെ റോളിലെത്തിയ രവിശാസ്ത്രിക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്. ഓസീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ആത്മവിശ്വാസവും പരമ്പര നല്‍കുന്നു. എന്നാല്‍ ലങ്കന്‍ ടീമിന്റെ അവസ്ഥ ഇതല്ല തോറ്റ് തോറ്റ് സ്വന്തം ആരാധകരുടെ പ്രതിഷേധത്തിനും ഇരയായി തകര്‍ന്നിരിക്കുകയാണ് ലങ്ക.
Also Read: ‘അപ്പോ വാമനജയന്തിയോ?’; ഇത്തവണ വാമനജയന്തി ആശംസയില്ല; ഓണാശംസകള്‍ നേര്‍ന്ന് അമിത് ഷാ
എന്നാല്‍ പരമ്പര അവസാനിച്ചതിനു പിന്നാലെ ടൂര്‍ണ്ണമെന്റിലെ ചില പ്രത്യേക നിമിഷങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുകയാണ്. ക്രിക്കറ്റ് ലോകത്ത് ഇതുവരെ കാണാത്ത സംഭവങ്ങളായിരുന്നു നാലാം ഏകദിനത്തില്‍ ഗ്രൗണ്ടില്‍ സംഭവിച്ചത്.
സാധരണഗതിയില്‍ ടീമംഗങ്ങള്‍ക്ക് വെള്ളവുമായെത്തുക റിസര്‍വ്വ് ബെഞ്ചിലെ താരങ്ങളാണ്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക വെള്ളവുമായി ഗ്രൗണ്ടില്‍ രണ്ടു യുവതികള്‍ നാലാം ഏകദിനത്തില്‍ എത്തിയിരുന്നു. ഇതിനെ ചുറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
Dont Miss: കണ്ണൂര്‍ അമ്പാടിമുക്കില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ഇന്ത്യയുയര്‍ത്തിയ 375 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതിനിടെയാണ് ലങ്കന്‍ ബോര്‍ഡ് രണ്ടുയുവതികളെ ഗ്രൗണ്ടിലിറക്കിയത്. വെള്ളവുമായി യൂസ്‌വേന്ദ്ര ചാഹലും അജിങ്ക്യാ രഹാനെയും എത്തിയതിന് പിന്നാലെയായിരുന്നു വെള്ള ഷര്‍ട്ടും നീല ജീന്‍സും അണിഞ്ഞ രണ്ടു യുവതികള്‍ കളത്തിലെത്തിയത്.
ക്രിക്കറ്റ് ലോകത്ത് കേട്ടുകേള്‍വി വരെ ഇല്ലാത്ത സംഭവം കണ്ട ഇന്ത്യന്‍ താരങ്ങളും അമ്പരന്ന് നില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളെല്ലാവരും തന്നെ ഇരുവരെയും ആശ്ചര്യത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. ലങ്കന്‍ ബോര്‍ഡിന്റെ നടപടിയെക്കുറിച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.