Kerala News
അടിമാലിയില്‍ യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 20, 01:37 pm
Saturday, 20th November 2021, 7:07 pm

അടിമാലി: ഇടുക്കി അടിമാലിയില്‍ യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം. സംഭവത്തില്‍ അടിമാലി സ്വദേശി ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് സംഭവം നടന്നത്.

അക്രമത്തിനിരയായ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഷീബ യുവാവനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.

പിന്‍തിരിഞ്ഞ് നില്‍ക്കുന്ന യുവാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
യുവാവ് പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അക്രമത്തിനിരയായ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്ത ഷീബയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Girlfriend’s acid attack on young man in Idukki Adimali