| Wednesday, 21st August 2024, 10:34 pm

കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പതിമൂന്നുകാരിയായ തസ്മിനത്ത് തംസിനെ കണ്ടെത്താനായത്. കഴിഞ്ഞ 33 മണിക്കൂറുകളായി കുട്ടിയ്ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് കുട്ടിയെ കഴക്കൂട്ടത്ത് നിന്ന് കാണാതായത്.

ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി ഉണ്ടായിരുന്നത്. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും സുരക്ഷിതയാണെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

നേരത്തെ പെണ്‍കുട്ടി ചെന്നൈയിലുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് കേരള പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിക്കുകയും ചെയ്തിരുന്നു. അഞ്ചംഗ സംഘമാണ് ചെന്നൈയിലേക്ക് തിരിച്ചിരിക്കുന്നത്. കുട്ടി ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്‌തെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പൊലീസ് ചെന്നൈയിലേക്ക് തിരിച്ചത്.

Content Highlight: girl who went missing from trivandrum kazhakootam was found in visakhapatnam

We use cookies to give you the best possible experience. Learn more