കഴിഞ്ഞ കുറേ വര്‍ഷമായി സ്വന്തം പിതാവില്‍ നിന്നും ലൈംഗിക പീഡനം നേരിടുകയാണ്; ഡോക്ടര്‍ക്കുമുന്‍പില്‍ തുറന്നുപറച്ചിലുമായി 17 കാരി
Sexual Abuse
കഴിഞ്ഞ കുറേ വര്‍ഷമായി സ്വന്തം പിതാവില്‍ നിന്നും ലൈംഗിക പീഡനം നേരിടുകയാണ്; ഡോക്ടര്‍ക്കുമുന്‍പില്‍ തുറന്നുപറച്ചിലുമായി 17 കാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd June 2018, 2:10 pm

ന്യൂദല്‍ഹി: സ്വന്തം പിതാവില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമം ഡോക്ടര്‍ക്ക് മുന്‍പില്‍ തുറന്ന് പറഞ്ഞ് പതിനേഴുകാരി. മൈഗ്രേന്‍ ചികിത്സയ്ക്കായി ഡോക്ടറെ കാണാനായി ദല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയാണ് താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുരനുഭവം ഡോക്ടറോട് വെളിപ്പെടുത്തിയത്.

ബീഹാറില്‍ താമസിക്കുന്ന പെണ്‍കുട്ടിയും കുടുംബവും ചികിത്സയുടെ ഭാഗമായിട്ടാണ് ദല്‍ഹിയിലെ സെന്‍ട്രല്‍ ഗവര്‍മെന്റ് ആശുപത്രിയില്‍ എത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് കര്‍ഷകനാണ്. അമ്മയും സഹോദരിയും ഷിക്പുര ജില്ലയിലാണ് താമസം.


എല്ലാ രാജ്യങ്ങളും കഴിയുന്നത്ര അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് പോപ്പ്; ട്രംപ് സര്‍ക്കാരിനും വിമര്‍ശനം


കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താന്‍ ഉറങ്ങാന്‍ കിടന്നുകഴിഞ്ഞാല്‍ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും എതിര്‍ക്കുമ്പോള്‍ മര്‍ദ്ദിക്കുമെന്നും പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞു.

തന്റെ സ്വകാര്യചിത്രങ്ങള്‍ പിതാവ് അയാളുടെ ഫോണില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ഇത്തരമൊരു അനുഭവം തനിക്ക് ഉണ്ടായതിന് ശേഷം മൈഗ്രേന്‍ പിടിപെട്ടതെന്നും പെണ്‍കുട്ടി പറയുന്നു. മാനസിക സമ്മര്‍ദ്ദത്തിന്റെ കാരണം അന്വേഷിച്ച ഡോക്ടറോടാണ് പെണ്‍കുട്ടി തന്റെ ഈ അനുഭവം തുറന്നു പറഞ്ഞത്.

തുടര്‍ന്ന് ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ അറസ്റ്റ് ചെയ്യുകയും ബലാത്സംഗത്തിനും പോക്‌സോ ആക്ട് പ്രകാരവും കേസെടുക്കുകയും ചെയ്തു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.