| Saturday, 1st February 2020, 1:33 pm

കൊറോണ വൈറസ്; ചികിത്സ വേണ്ട പ്രാര്‍ത്ഥന മതിയെന്ന് ചൈനയില്‍ നിന്നെത്തിയ പെണ്‍കുട്ടി,മൂന്നു മണിക്കൂര്‍ നീണ്ട ബോധവത്കരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ സംഘത്തെ കുഴക്കി ചൈനയില്‍ നിന്നെത്തിയ പെണ്‍കുട്ടി. ചികിത്സക്കു പകരം പ്രാര്‍ത്ഥന മതി എന്ന് വാശിപിടിച്ചാണ് പെണ്‍കുട്ടി മെഡിക്കല്‍ സംഘത്തെ കുഴക്കിയത്.

പിന്നീട് മൂന്നുമണിക്കൂറോളം നീണ്ട ബോധവത്കരണത്തിന് ശേഷമാണ് പെണ്‍കുട്ടി ചികിത്സക്ക് തയ്യാറായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആശുപത്രിയില്‍ പോകാനോ ചികിത്സ തേടാനോ ശ്രമിക്കാതെ പ്രാര്‍ത്ഥന തുടരുകയായിരുന്നു പെണ്‍കുട്ടി. തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്കൊപ്പം നാട്ടിലെത്തിയതാണ് ഈ പെണ്‍കുട്ടി.
കേരളത്തില്‍ എത്തിയതിന് ശേഷമാണ് പെണ്‍കുട്ടിക്ക് പനി ബാധിച്ചത്.

കൊറോണ ബാധിച്ച വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 52പേരും ചികിത്സക്ക് തയ്യാറായെങ്കിലും പെണ്‍കുട്ടി വിസമ്മതിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് മെഡിക്കല്‍ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി ബോധവത്കരണത്തിന് ശേഷം ചികിത്സ നല്‍കിയത്.

ബോധവത്കരണം നടന്നില്ലെങ്കില്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കാനായിരുന്നു തീരുമാനം.
ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു. നിലവില്‍ ഹുബൈ പ്രവിശ്യയില്‍ വൈറസ് ബാധ മൂലം 45 മരണങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരുടെ എണ്ണം 249 ആയി ഉയര്‍ന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി 31 ന് ഹുബൈയില്‍ പുതുതായി 1,347 പേര്‍ക്ക് കൂടി അണുബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 7,153 ആയി ഉയര്‍ന്നു. ചൈനയിലെ 31 പ്രവിശ്യകള്‍ കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more