| Tuesday, 27th February 2018, 5:51 pm

കൗമാരക്കാരിയെ യുവാവ് ബലാല്‍സംഗം ചെയ്തു; പ്രതിയുടെ സഹോദരി ഇത് വീഡിയോയില്‍ പകര്‍ത്തിയതായും പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീററ്റ്: പതിനാറുകാരിയെ യുവാവ് ബലാല്‍സംഗം ചെയ്തതായും യുവാവിന്റെ സഹോദരി ഇത് വീഡിയോയില്‍ പകര്‍ത്തിയതായും പരാതി. ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ തിങ്കളാഴ്ചയാണ് സംഭവം.

പരാത്യെത്തുടര്‍ന്ന്‌ ഇരുപത്തി രണ്ടുകാരനായ യുവാവിനെതിരെ പൊലീസ് ബലാല്‍സംഗത്തിന് കേസെടുത്തു. സഹോദരിക്കെതിരെ പ്രേരണാക്കുറ്റവും ചുമത്തി. ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോ ഇതുവരെ കണ്ടെത്തിയിട്ടില്ല

രണ്ട് സ്ത്രീകള്‍ പരസ്പരം കൊടുത്ത പരാതിയുടെ ഫലമായാവാം പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതെന്ന് പൊലീസ് സംശയിക്കുന്നു. കുറ്റാരോപിതനായ യുവാവിന്റെ സഹോദരിയും മറ്റൊരു സ്ത്രീയും മുമ്പ് ഒരുമിച്ചാണ് താമസിച്ചിരുന്നത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഒരു മാസം മുമ്പ് രണ്ടു പേരും സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയി. വൈരാഗ്യം കാരണം ഇവര്‍ പരസ്പരം കേസ് കൊടുത്തിരുന്നു.

ഇതേ തുടര്‍ന്നാണ് പതിനാറുകാരിയായ തന്റെ അനന്തരവളെ യുവാവ് ബലാത്സംഗം ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ ബന്ധു കൂടിയായ മറ്റേ യുവതി തിങ്കളാഴ്ച പരാതി നല്‍കിയത്. ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ സഹോദരി വീഡിയോയില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെന്നും ഫലം വന്നതിനു ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more