| Friday, 1st February 2019, 7:33 pm

മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിയുടെ സംസാരം; പിന്നില്‍ നിന്ന് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രബജറ്റിന് ശേഷം മാധ്യമങ്ങളെ കണ്ട കേന്ദ്രമന്ത്രിയ്ക്ക് പിന്നില്‍ ഗോഷ്ടി കാണിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ലോക്‌സഭയില്‍ ബജറ്റ് അവതരണത്തിന് ശേഷമുള്ള അവസാന സെഷന് പിന്നാലെയാണ് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ മാധ്യമങ്ങളെ കണ്ടത്.

മോദി സര്‍ക്കാരിനെ അഭിനന്ദിച്ചും പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടാമായിരുന്നു ജയന്ത് സിന്‍ഹയുടെ സംസാരം. ഇതിന് പിന്നില്‍ നിന്നായിരുന്നു പെണ്‍കുട്ടിയുടെ “പ്രകടനം.”

വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ് ഇന്ന് പിയൂഷ് ഗോയല്‍ അവതരിപ്പിച്ചത്. ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിച്ചത് പോലുള്ള വന്‍ പദ്ധതികളാണ് കേന്ദ്രം അവതരിപ്പിച്ചത്.

അതേസമയം ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കണ്ണില്‍പൊടിയിടാനുള്ള പരിപാടിയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.

ALSO READ: കര്‍ഷകരുടെ ജീവിതം തകര്‍ത്തു തരിപ്പമാക്കിയിട്ട് 17 രൂപയുടെ “ആശ്വാസവുമായി” വരുന്നു; കേന്ദ്രബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

നാലു വര്‍ഷമായ ധനകമ്മി ടാര്‍ഗെറ്റ് നേടാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഉദാരമായ പുതിയ ബജറ്റ് വരുന്ന സാമ്പത്തിക വര്‍ഷത്തെ ധനകമ്മി വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഗ്ലോബല്‍ റേറ്റിങ്ങ് ഏജന്‍സി മൂഡീസും ചൂണ്ടിക്കാട്ടി. ബജറ്റില്‍ ചിലവ് കൂടുതലാണെന്നും, വരുമാനം ഉണ്ടാക്കുന്ന പുതിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നും മൂഡീസ് നിരീക്ഷിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷമായി നിലവിലെ ധനകമ്മി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. 2020 സാമ്പത്തിക വര്‍ഷത്തിലെ ധനകമ്മി ടാര്‍ഗെറ്റ് പരിഹരിക്കാന്‍ മോദി സര്‍ക്കാറിന് ഏറെ വെല്ലുവിളികളുണ്ടാവും. ഇടക്കാല ബജറ്റിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കി ഏജന്‍സി പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more