| Saturday, 31st March 2012, 1:16 pm

ബ്രിട്ടനില്‍ കഴിഞ്ഞവര്‍ഷം നടന്നത് 400 ശൈശവ വിവാഹം: ഇരകളില്‍ അഞ്ച് വയസുകാരിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടനില്‍ 400 ഓളം കുട്ടികള്‍ കഴിഞ്ഞ വര്‍ഷം ശൈശവ വിവാഹത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് വയസുകാരിയായ പെണ്‍കുട്ടിയും ഉള്‍പ്പെടും. ബ്രിട്ടനിലെ ശൈശവ വിവാഹത്തിന്റെ ഏറ്റവും പ്രായംകുറഞ്ഞ ഇരയാണ് ഈ പെണ്‍കുട്ടി.

ശൈശവ വിവാഹം ഗുരുതരമായ പ്രശ്‌നമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ശക്തമായ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. കുട്ടികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന രക്ഷിതാക്കളെ വിചാരണ ചെയ്യുന്നതിനുള്ള നിയമങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സ്‌കോട്ട്‌ലാന്റിലേതുപോലെ നിര്‍ബന്ധിത വിവാഹം ക്രിമിനല്‍കുറ്റമായി മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് ഈ കുറ്റകൃത്യത്തിലേര്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്നത്.

പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളാണ് ഇത്തരത്തിലുള്ള വിവാഹത്തിനായി കുടുംബങ്ങള്‍ നിര്‍ബന്ധിക്കുന്നത്. കഴിഞ്ഞ വര്‍ഷം പരിശോധിച്ച 29% കേസുകളിലും 18 വയസിന് താഴെയുള്ളവരായിരുന്നു ഇരകള്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്ത്യ, ഇറാക്ക്, തുര്‍ക്കി, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങളാണ് ശൈശവവിവാഹം പ്രോത്സാഹിപ്പിക്കുന്നതെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു.

2011ല്‍ ഏകദേശം 15,00 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2008ല്‍ 1618, 2009ല്‍ 1682ഉം ആയിരുന്നു. 2010ല്‍ ഇത് ഉയര്‍ന്ന് 1735 ായി. ഇംഗ്ലണ്ടില്‍ വര്‍ഷാവര്‍ഷം ഏകദേശം അയ്യായിരം മുതല്‍ എണ്ണായിരം വരെ ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

2008ല്‍ നിര്‍ബന്ധിത വിവാഹത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന നിയമം വന്നിരുന്നു. ഈ നിയമം ലംഘിക്കുന്നത് കോടതിയലക്ഷ്യമാവുകയും രണ്ട് വര്‍ഷത്തെ ശിക്ഷ ലഭിക്കുകയും ചെയ്യും. എന്നാല്‍ ഈ നിയമം നിര്‍ബന്ധിത വിവാഹം കഴിപ്പിക്കുന്നത് ക്രിമനല്‍കുറ്റമാണെന്ന് പരാമര്‍ശമുണഅടായിരുന്നില്ല.

നിര്‍ബന്ധ രീതിയിലുള്ള വിവാഹം ഒരു തരത്തിലും അംഗീകരിക്കുവാന്‍ കഴിയുന്നതല്ലെന്നു പല അധികൃതരും പറയുന്നുണ്ട്. എങ്കിലും രഹസ്യമാായി ബ്രിട്ടനില്‍ പലയിടങ്ങളിലും ഇത്തരം വിവാഹങ്ങള്‍ നടക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more