മധുര: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ മധുര സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് ജയിലര്‍ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് ജയിലര്‍ ബാലഗുരി സ്വാമിയെയാണ് സസ്‌പെന്റ് ചെയ്തത്.
മധുര: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ മധുര സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് ജയിലര്‍ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് ജയിലര്‍ ബാലഗുരി സ്വാമിയെയാണ് സസ്‌പെന്റ് ചെയ്തത്.
പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ജയിലറെ സസ്‌പെന്റ് ചെയ്തത്.
ജയിലര്‍ മോശമായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ മധുര പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കയും ചെയ്തു.
മോശമായി പെരുമാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജയിലറെ നടുറോട്ടില്‍ വച്ച് ചെരിപ്പൂരി തല്ലുകയും ചെയ്തു. പെണ്‍കുട്ടിയോട് തനിച്ച് വീട്ടില്‍ വരാന്‍ ജയിലര്‍ ആവശ്യപ്പെട്ടതോടെയാണ് മര്‍ദനമുണ്ടായത്.
ജയിലിലുള്ള പ്രതിയുടെ ചെറുമകളായ പെണ്‍കുട്ടിയോടാണ് ജയിലര്‍ മോശമായി പെരുമാറിയതും വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടതുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജയിലിലെ പ്രതികളെ കാണാന്‍ വരുന്ന ബന്ധുക്കളായ സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്.
തടവുകാരനായ മുത്തച്ഛനെ കാണാന്‍ എത്തിയ പെണ്‍കുട്ടി ഭക്ഷണം വാങ്ങാന്‍ ഹോട്ടലിലേക്ക് പോയപ്പോള്‍ ഇയാള്‍ പിന്നാലെ പോവുകയായിരുന്നു. തന്റെ വീട്ടിലേക്ക് തനിച്ച് വരണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു
പിന്നാലെ പെണ്‍കുട്ടി വീട്ടുകാരെയും സുഹൃത്തുക്കളും കൂട്ടിക്കൊണ്ട് വരികയും ഇയാളെ വിളിച്ച് വരുത്തുകയുമായിരുന്നു.
പിന്നാലെയാണ് ഇയാളെ പെണ്‍കുട്ടി ചെരുപ്പൂരി മര്‍ദിക്കുന്നത്. തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
അതേസമയം ജയിലര്‍ ബാലഗുരുസ്വാമിക്കെതിരെ മധുര സൗത്ത് ഓള്‍ വനിതാ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlight: Girl ill-treated: Jailer suspended in Madurai