| Tuesday, 3rd February 2015, 2:05 pm

പെണ്‍കുട്ടികളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും...! വൈറലായ രണ്ട് വീഡിയോ ദൃശ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: വിമാനയാത്രക്കിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‌ യുവതി നല്‍കിയ എട്ടിന്റെ പണിയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍. മിസ്റ്റര്‍ ഞാന്‍ നിങ്ങളുടെ വീഡിയോ എടുക്കുന്നുണ്ട് എന്നു പറഞ്ഞുകൊണ്ട് തന്റെ സെല്‍ഫോണ്‍ ഉപയോഗിച്ച് ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഒപ്പം ഇയാളെ കണക്കിന് ശകാരിക്കുകയും ചെയ്യുകയാണ് പെണ്‍കുട്ടി. “ഞാനൊരു പെണ്‍കുട്ടിയായതുകൊണ്ടാണോ നിങ്ങളെന്നോട് ക്ഷമ ചോദിക്കുന്നത്, എവിടെവെച്ചും ഏതുസമയത്തും നിങ്ങള്‍ക്ക് എന്നെ സ്പര്‍ശിക്കാന്‍ അവകാശമുണ്ടെന്നാണോ?”എന്ന് പെണ്‍കുട്ടി മധ്യവയസ്‌കനോട് ചോദിക്കുന്നു.

തന്റെ തെറ്റ് സമ്മതിച്ചുകൊണ്ട് പെണ്‍കുട്ടിയോടു മാപ്പ് പറയുന്ന ദൃശ്യമാണ് രണ്ടാമത്തെ വീഡിയോയില്‍. “എനിക്കു തെററുപറ്റി , താന്‍ ഇതേ വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് “എന്നു പറഞ്ഞ മധ്യവയസ്‌കനോട് “ആ പെണ്‍കുട്ടിയോട് എനിക്ക് സഹതാപം തോന്നുന്നു” എന്നാണ് പെണ്‍കുട്ടി മറുപടി പറയുന്നത്. ഈ രണ്ടു ദൃശ്യങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുകയായിരുന്നു.

We use cookies to give you the best possible experience. Learn more