|

അച്ഛനോട് ഉള്ള ശത്രുത; തമിഴ്നാട്ടില്‍ 14 വയസുകാരിയെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി തീവെച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴ്നാട്: പതിനാലു വയസുകാരി പെണ്‍കുട്ടിയെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ തീവെച്ച് കൊന്നു. തമിഴ്നാട് വിഴുപുരത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിനോട് ഉള്ള ശത്രുതയുടെ പേരിലായിരുന്നു ഇവരുടെ ക്രൂര നടപടി.

സംഭവത്തില്‍ രണ്ട് എ.ഐ.എ.ഡി.എം.കെ പ്രാദേശിക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജി മുരുകന്‍, കെ കലിയപെരുമാള്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാവിലെ സിരുമദുരൈ കോളനിയില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പിതാവ് ജയബാലുവുമായി നിരവധി വര്‍ഷങ്ങളായി എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് ശത്രുതയുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

കടകള്‍ തുറന്ന് സാധനങ്ങള്‍ നല്‍കിയില്ലെന്നും ഇതിനാലാണ് ശത്രുതയെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച, പ്രതികള്‍ രണ്ട് പേരും ഇവരുടെ കൂട്ടാളികളും ജയബാലുവിന്റെ മകനെ മര്‍ദ്ദിച്ചിരുന്നു. മകനെ മര്‍ദ്ദിച്ചതിന് ജയബാലു പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോഴായിരുന്നു വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക