| Saturday, 29th June 2019, 10:25 am

തിരുവനന്തപുരത്തുനിന്നും കാണാതായ 16കാരിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍: അമ്മയും സുഹൃത്തും കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂരില്‍ നിന്നും കാണാതായ 16 കാരിയുടെ മൃതദേഹം കണ്ടെത്തി. കരിപ്പൂര്‍ ആര്‍.സി പള്ളിക്ക് സമീപത്തെ പൊട്ടക്കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പറണ്ടോട് സ്വദേശി മീര (16)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയേയും അമ്മയുടെ സുഹൃത്തിനേയും കസ്റ്റഡിയിലെടുത്തു. മീരയുടെ അമ്മ മഞ്ജു ഭര്‍ത്താവുമായി പിരിഞ്ഞ് നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് മീരയുമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു.

15 ദിവസമായി അമ്മയേയും കുട്ടിയേയും കാണാനില്ലായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. പിന്നീട് മഞ്ജുവിനെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തി.

മഞ്ജുവിനേയും സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

We use cookies to give you the best possible experience. Learn more