| Tuesday, 14th May 2019, 4:21 pm

തിരുവനന്തപുരത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി; മകള്‍ മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകള്‍ മരിച്ചു. ഡിഗ്രി വിദ്യാര്‍ഥി വൈഷ്ണവി (19) ആണ് മരിച്ചത്. അമ്മ ലേഖ (40) ഗുരുതരമായ പൊള്ളലുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

മാരായമുട്ടം മലയിക്കടയിലാണ് ദാരുണസംഭവം നടന്നത്. കനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍ നിന്ന് പതിനഞ്ച് വര്‍ഷം മുമ്പ് ഇവരുടെ കുടുംബം അഞ്ചു ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. പലിശ സഹിതം ഇതിപ്പോള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ഇവരിപ്പോള്‍ മരപ്പണിക്കാരനാണ്.

ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.

അതേസമയം കുടുംബത്തിന് മേല്‍ ഒരു തരത്തിലും ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് പറയുന്നത്. തിരിച്ചടവിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more