|

പ്ലസ്ടുവിലെ തോല്‍വി; തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ പരാജയപ്പെട്ട മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനി ശ്രീതുവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്.

പരീക്ഷാഫലം വന്നതിന് തൊട്ട് പിന്നാലെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീതുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നേരത്തെ നേരത്തെ എറണാകുളം പറവൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുറ്റിച്ചിറ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.

എസ്.എസ്.എല്‍.സി പരീക്ഷ തോറ്റ മനോവിഷമത്തില്‍ ഇടുക്കി ഏലപ്പാറയിലും പാലക്കാട് കൂറ്റനാടും പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.

പീരുമേട് ഏലപ്പാറ ചിന്നാര്‍ സ്വദേശിനി സ്വാതിയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷഫലം അറിഞ്ഞത് മുതല്‍ വിഷമത്തിലായിരുന്ന കുട്ടി, മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ സമയത്തായിരുന്നു ജീവനൊടുക്കിയത്.

Latest Stories

Video Stories