| Sunday, 21st January 2018, 5:11 pm

ശൈശവ വിവാഹം തടഞ്ഞ് പൊലീസ്; 39-കാരനുമായുള്ള വിവാഹത്തില്‍ നിന്ന് രക്ഷിച്ചത് ഒന്‍പതു വയസുകാരിയെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുച്ചിറപ്പള്ളി: ശൈശവ വിവാഹത്തിനുള്ള ശ്രമം തടഞ്ഞ് പൊലീസ്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ മുസിരിയ്ക്ക് സമീപമാണ് സംഭവം. 39 വയസുകാരനുമായി വിവാഹം ആലോചിച്ച ഒന്‍പതുവയസുകാരിയെയാണ് പൊലീസ് രക്ഷിച്ചത്. ആര്‍ത്തവം ആരംഭിച്ചിട്ടു പോലുമില്ലാത്ത പെണ്‍കുട്ടിയെ തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ റിസപ്ഷന്‍ ഹോമിലേക്ക് മാറ്റി.


Also Read: ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് ഓണ്‍ലൈന്‍ പരാതി


അജ്ഞാതമായി ലഭിച്ച ഫോണ്‍ സന്ദേശത്തില്‍ നിന്നാണ് ശൈശവ വിവാഹം നടക്കാന്‍ പോകുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചത്. നാലാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അവളേക്കാള്‍ 30 വയസ് കൂടുതലുള്ളയാളുമായി വിവാഹം നിശ്ചയിക്കാന്‍ പോകുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സമീപമുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.


Don”t Miss: ‘ഇത്തവണ ക്രിസ്പിന്‍ സോണിയയെ സ്വന്തമാക്കും’; മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റിന്റെ ഗാനരംഗത്തില്‍ ജോഡികളായി സൗബിനും ലിജോമോളും വീഡിയോ


മുസിരി വനിതാ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ലതയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ വിവരം സത്യമാണെന്ന് വ്യക്തമായി. തുടര്‍ന്ന് കൂലിപ്പണി ചെയ്യുന്ന, വിധവയായ അമ്മയുടെ പക്കല്‍ നിന്ന് പെണ്‍കുട്ടിയെ പൊലീസ് ഏറ്റെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് കൈമാറുകയായിരുന്നു.


Also Read: കനത്ത മൂടല്‍ മഞ്ഞ്: ട്രക്ക് കാറില്‍ ഇടിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടു (വീഡിയോ)


വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ലു.സി) സ്ഥിരീകരിച്ചു. പ്രാഥമികാന്വേഷണത്തില്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതായി സി.ഡബ്ലു.സി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിനു ശേഷം കുട്ടിയുടെ ഭാവികാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സി.ഡബ്ലു.സി അറിയിച്ചു.

We use cookies to give you the best possible experience. Learn more