ബെംഗളുരു: ഇന്നലെ നടന്ന ഗൗരി ലങ്കേഷ് അനുസ്മരണത്തില്‍ നാടകപ്രവര്‍ത്തകനും നടനുമായ ഗിരീഷ് കര്‍ണാട് എത്തിയതിനെപ്പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
“ഞാനും അര്‍ബന്‍ നക്‌സല്‍” എന്ന ബോര്‍ഡുമായാണ് അദ്ദേഹം ഗൗരി ലങ്കേഷ് അനുസ്മരണ ദിനത്തില്‍ എത്തിയത്. ബെംഗളുരുവില്‍ നടന്ന അനുസ്മരണത്തിനിടെയാണ് ഗിരീഷ് കര്‍ണാട് പ്രതിഷേധ ബോര്‍ഡുമായി എത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് മഹാരാഷ്ട്രയിലെ ഇടതുപക്ഷാനുഭാവമുള്ള നേതാക്കളെയും മനുഷ്യവകാശ പ്രവര്‍ത്തകരെയും നക്‌സല്‍ എന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് മനുഷ്യവകാശപ്രവര്‍ത്തകരും അര്‍ബന്‍ നക്‌സലുകളാണ് എന്നാണ് പൊലീസ് പറഞ്ഞത്. ഇതിനെതിരെ പ്രതിഷേധവുമായി നിരവധി സംഘടനകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും രംഗത്തെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് മീ ടൂ അര്‍ബന്‍ നക്‌സല്‍ ക്യാംപയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗിരീഷ് കര്‍ണാട് പൊതുവേദിയിലെത്തയിരിക്കുന്നത്.
Actor and playwright Girish Karnad arrived at the event commemorating Gauri Lankesh”s first death anniversary wearing a board saying “Me too Urban Naxal”. #GauriLankesh #GauriDay pic.twitter.com/j18gjWUY5f
— Arun Dev (@ArunDev1) September 5, 2018
അതേസമയം തീവ്രഹിന്ദുത്വത്തിനെതിരെ അതിശക്തമായ നിലപാടെടുത്ത ഗൗരിയുടെ കൊലപാതകത്തിന് പിന്നിലും അതേ സംഘടനകളുടെ പ്രവര്‍ത്തകരാണെന്ന തെളിവുകളാണ് ഏറ്റവും അവസാനമായി പുറത്തുവരുന്നത്.
പുരോഗമനവാദികളും ചിന്തകരുമായ എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭപരിപാടികളില്‍ മുന്‍നിരയിലായിരുന്നു ഗൗരിയുടെ സ്ഥാനം.
അതേസമയം ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്ക് നേരെ നിറയൊഴിച്ചത് ആരെന്ന് തെളിയിക്കാന്‍ അധികദൂരമില്ലെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പറയുന്നത്.
പരശുറാം വാഗ്മോര്‍ എന്ന തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ തന്നെയാണ് കൊലയാളിയെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് ഗേറ്റ് അനാലിസിസ് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്.