| Friday, 25th October 2019, 9:02 pm

ജമ്മുകശ്മീര്‍ ലഫ്.ഗവര്‍ണറായി മോദിയുടെ വിശ്വസ്തന്‍; നിയമനം കശ്മീര്‍ പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു കശ്മീര്‍ ലഫ്.ഗവര്‍ണര്‍ സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ വിശ്വസ്തനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഗിരീഷ് ചന്ദ്ര മുര്‍മുവിനെ നിയമിച്ചു. ജമ്മുകശ്മീരില്‍ പിടിമുറുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍.

1985 ബാച്ചിലെ ഐ.എ.എസുകാരനായ മുര്‍മു നിലവില്‍ ധനകാര്യ വകുപ്പിലെ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയാണ്.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപിള്‍ സെക്രട്ടറിയായിരുന്നു ഗിരീഷ് ചന്ദ്ര മുര്‍മു. മോദിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് ഗുജറാത്ത് ഭരണത്തിലും കാര്യമായ പങ്കുണ്ടായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിന് പിന്നാലെ ജമ്മു പിടിക്കാന്‍ ബി.ജെ..പി ശക്തമായ നീക്കങ്ങളാണ് അണിയയില്‍ ഒരുക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ടായി  വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഈ മാസം 31നാണ് നിലവില്‍ വരുന്നത്.

അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷം നേടുമെന്ന് അമിത് ഷായും ആവര്‍ത്തിച്ചിരുന്നു. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് പ്രാദേശിക നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ലഡാക്കിന്റെ ഗവര്‍ണറായി മുന്‍മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന രാധാകൃഷ്ണ മാധൂറിനെയും നിയമിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more