കൊച്ചി: നടി മഞ്ജു വാര്യരുടെ അമ്മ എന്നതിലുപരി നല്ലൊരു കലാകാരി എന്ന് പേരെടുത്തയാളാണ് ഗിരിജ മാധവന്‍. കഥകളി കലാകാരിയായ ഗിരിജ, താന്‍ നൃത്തത്തിലേക്കെത്തിയതിനെക്കുറിച്ച് പറയുകയാണ്.
മക്കളുടെ നിര്‍ബന്ധമാണ് തന്നെ കലാജീവിതത്തിലേക്ക് തിരിച്ചുവിട്ടതെന്ന് ഗിരിജ പറയുന്നു. മനോരമാ ന്യൂസിന്റെ ‘കേരള കാന്‍’ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
മക്കള്‍ ജോലി തിരക്കിലായതിനാല്‍ തൃശൂര്‍ പുള്ളിലെ വീട്ടില്‍ ഒരിക്കലും ഒറ്റപ്പെടല്‍ അമ്മ അനുഭവിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു.
‘അമ്മയുടെ ജീവിതത്തില്‍ സന്തോഷമുള്ള കാര്യം ചെയ്യണം’ എന്നായിരുന്നു മക്കള്‍ രണ്ടു പേരും എപ്പോഴും പറയാറ്. അങ്ങനെയാണ്, മൂന്നു വര്‍ഷം മുമ്പ് നൃത്തയോഗയില്‍ തുടക്കം കുറിച്ചത്, ഗിരിജ പറയുന്നു.
കാന്‍സര്‍ ബാധിതയായിരുന്ന ഗിരിജ വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
അസുഖസമയത്ത് ഭര്‍ത്താവായിരുന്നു തന്നെ നോക്കിയിരുന്നതെന്നും അദ്ദേഹത്തിന്റെ മരണശേഷമുള്ള ഒറ്റപ്പെടല്‍ ഒഴിവാക്കാനാണ് കലാജീവിതം തെരഞ്ഞെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവന്റെ കഥകളി അരങ്ങേറ്റം. കല്യാണസൗഗന്ധികം കഥകളിയില്‍ പാഞ്ചാലി വേഷമാണ് ഗിരിജ മാധവന്‍ അവതരിപ്പിച്ചത്.
അമ്മയുടെ അരങ്ങേറ്റം കാണാന്‍ മഞ്ജുവും എത്തിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Girija Madhavan Actress Manju Warrier Actor Madhu Warrier