കൊച്ചി: നടി മഞ്ജു വാര്യരുടെ അമ്മ എന്നതിലുപരി നല്ലൊരു കലാകാരി എന്ന് പേരെടുത്തയാളാണ് ഗിരിജ മാധവന്‍. കഥകളി കലാകാരിയായ ഗിരിജ, താന്‍ നൃത്തത്തിലേക്കെത്തിയതിനെക്കുറിച്ച് പറയുകയാണ്.
മക്കളുടെ നിര്‍ബന്ധമാണ് തന്നെ കലാജീവിതത്തിലേക്ക് തിരിച്ചുവിട്ടതെന്ന് ഗിരിജ പറയുന്നു. മനോരമാ ന്യൂസിന്റെ ‘കേരള കാന്‍’ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
മക്കള്‍ ജോലി തിരക്കിലായതിനാല്‍ തൃശൂര്‍ പുള്ളിലെ വീട്ടില്‍ ഒരിക്കലും ഒറ്റപ്പെടല്‍ അമ്മ അനുഭവിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു.
‘അമ്മയുടെ ജീവിതത്തില്‍ സന്തോഷമുള്ള കാര്യം ചെയ്യണം’ എന്നായിരുന്നു മക്കള്‍ രണ്ടു പേരും എപ്പോഴും പറയാറ്. അങ്ങനെയാണ്, മൂന്നു വര്‍ഷം മുമ്പ് നൃത്തയോഗയില്‍ തുടക്കം കുറിച്ചത്, ഗിരിജ പറയുന്നു.
കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവന്റെ കഥകളി അരങ്ങേറ്റം. കല്യാണസൗഗന്ധികം കഥകളിയില്‍ പാഞ്ചാലി വേഷമാണ് ഗിരിജ മാധവന്‍ അവതരിപ്പിച്ചത്.
അമ്മയുടെ അരങ്ങേറ്റം കാണാന്‍ മഞ്ജുവും എത്തിയിരുന്നു.