ജല്ലിക്കട്ടെന്ന ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയുടെ ഛായാഗ്രഹണത്തിലൂടെ വീണ്ടും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഗിരീഷ് ഗംഗാധരന്‍. നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ പൂര്‍ണ്ണ സന്തോഷവാനാണെന്ന് ഗിരീഷ് പറയുന്നു.
മികച്ച ക്യാമറാമാന്‍മാരോട് എപ്പോഴും മാധ്യമപ്രവര്‍ത്തകരും ആരാധകരും ചോദിക്കുന്ന ചോദ്യമാണ് സംവിധാന രംഗത്തേക്ക് എന്നാണെന്ന്. ഗീരീഷിന്റെ കാര്യത്തിലും പല ഇടങ്ങളില്‍ നിന്നും ആ ചോദ്യങ്ങള്‍ ഉയരാറുണ്ട്. ആ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ഗിരീഷിപ്പോള്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗിരീഷിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്. അതിനാല്‍ തന്നെ ആ സിനിമ തന്നെയാണ് എന്റെ പേഴ്‌സണല്‍ ഫേവറൈറ്റ്. കലി, ഗപ്പി, അങ്കമാലി ഡയറീസ്, ഹേയ് ജൂഡ്, സര്‍ക്കാര്‍, ജല്ലിക്കെട്ട് തുടങ്ങി കുറെയേറെ സിനിമകളുടെ ഭാഗമാവാന്‍ പറ്റി. ഓരോ സിനിമയും സംവിധായകരും ഓരോ അനുഭവങ്ങളാണ്. നല്ല സിനിമകളുടെ ഭാഗമാവാന്‍ സാധിക്കുന്നു എന്നതില്‍ പൂര്‍ണ്ണ സന്തോഷവാനാണ്. സംവിധായക പരിപാടി അടുത്തൊന്നും പ്ലാന്‍ ചെയ്യുന്നില്ല. ഛായാഗ്രഹണവുമായിത്തന്നെ മുന്നോട്ടുപോകാനാണ് ഉദ്ദശിക്കുന്നത്.- ഗിരീഷ് ഗംഗാധരന്‍ പറഞ്ഞു.