ഞാന്‍ മൂന്ന് സിനിമകള്‍ ചെയ്തു; എന്നാല്‍ ഈഗോ ക്ലാഷുകളോ പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന ഏക സിനിമ അതാണ്: ഗിരീഷ് എ.ഡി
Entertainment
ഞാന്‍ മൂന്ന് സിനിമകള്‍ ചെയ്തു; എന്നാല്‍ ഈഗോ ക്ലാഷുകളോ പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന ഏക സിനിമ അതാണ്: ഗിരീഷ് എ.ഡി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th April 2024, 1:38 pm

ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്.

ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ വന്ന പെര്‍ഫക്ട് റോം-കോം എന്റര്‍ടൈനറാണ് പ്രേമലു. നസ്‌ലെന്‍, മമിത ബൈജു, ശ്യാം മോഹന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം ബോക്സ് ഓഫീസില്‍ റെക്കോഡ് കളക്ഷനാണ് നേടിയത്.

പ്രേമലുവിന്റെ സക്‌സസ് സെലിബ്രേഷനിടയില്‍ സംസാരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് എ.ഡി. തന്റെ മൂന്നാമത്തെ പടമാണ് പ്രേമലുവെന്നും എന്നാല്‍ ആദ്യമായാണ് താന്‍ ഇങ്ങനെ ഒരു ഇവന്റ് അറ്റന്‍ഡ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

‘എന്റെ മൂന്നാമത്തെ പടമാണ് പ്രേമലു. നാല് പടങ്ങള്‍ ചെയ്തിട്ടുണ്ട്. റിലീസ് ആകുന്ന മൂന്നാമത്തെ പടമാണ് ഇത്. ഒരു പടം റിലീസായിട്ടില്ല. പക്ഷേ ഇറങ്ങിയ മൂന്നു പടങ്ങളും വിജയിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഇവന്റ് അറ്റന്‍ഡ് ചെയ്യാന്‍ പറ്റുന്നത്.

പല കാരണങ്ങള്‍ കൊണ്ടും ബാക്കി രണ്ട് പടങ്ങള്‍ക്കും അത് സാധിച്ചിരുന്നില്ല. എനിക്ക് ഇത് ആദ്യത്തെ എക്‌സ്പീരിയന്‍സാണ്. അത് സാധ്യമാക്കി തന്ന ഭാവന സ്റ്റുഡിയോസിന് നന്ദി പറയുന്നു. ഈ പടം ഇങ്ങനെ വിജയിക്കാന്‍ കാരണം നമ്മുടെ കൂടെ വര്‍ക്ക് ചെയ്ത എല്ലാ ഡിപ്പാര്‍ട്‌മെന്റും കാണിച്ച എനര്‍ജിയാണ്.

ഓരോരുത്തരുടെയും പേരെടുത്ത് പറയാന്‍ കഴിയില്ല. ഞാന്‍ ആദ്യമായാണ് ഇങ്ങനെ എനര്‍ജറ്റിക് ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത്. അല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ എല്ലാ സെറ്റിലും ഉണ്ടാകാറുണ്ട്. വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഈഗോ ക്ലാഷുകളോ മറ്റോ സാധാരണ ഉണ്ടാകാറുണ്ട്.

അതൊന്നും ഉണ്ടാകാതെ ഇത്രയും രസകരമായി ഷൂട്ടിങ് നടന്നു. കുറച്ച് വലിയ ഷൂട്ടായിരുന്നു പ്രേമലുവിന്റേത്. ബജറ്റ് കൂടിയ പടമായിരുന്നു ഇത്. എല്ലാവരും നല്ല ഹാപ്പിയായിട്ട് മുന്നോട്ട് പോയ സെറ്റായിരുന്നു പ്രേമലുവിന്റേത്,’ ഗിരീഷ് എ.ഡി. പറഞ്ഞു.

Content Highlight: Gireesh AD Talks About Premalu Movie